'ഗ്രാമങ്ങളുടെ മാതാവ്' (ഉമ്മുല്‍ ഖുറാ) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്ഥലം?
പ്രഥമ പ്രവാചകന്‍
മനുഷ്യരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ അല്ലാഹ് പ്രത്യേകം തെരഞ്ഞെടുത്തയച്ചവരാണ് പ്രവാചകന്മാര്‍.
ആദം ആണ് ആദ്യത്തെ ഇസ്ലാമിക പ്രവാചകന്‍. ആദമും ഭാര്യ ഹവ്വയും ഭൂമിയിലെ ആദ്യത്തെ മനുഷ്യര്‍ കൂടിയായിരുന്നു. ആദം മനുഷ്യരാശിയുടെ പിതാവായാണ് അറിയപ്പെടുന്നത്. അല്ലാഹ് കളിമണ്ണില്‍ നിന്നാണ് ആദമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. അവര്‍ സ്വര്‍ഗത്തിലായിരുന്നു ആദ്യകാലത്ത് താമസം.
ആഗ്രഹിക്കുന്നതെന്തും അവര്‍ക്ക് ലഭ്യമായിരുന്നു, എന്നാല്‍ സ്വര്‍ഗത്തില്‍ ഒരു വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നതില്‍ നിന്ന് അല്ലാഹ് അവരെ വിലക്കിയിരുന്നു, പക്ഷേ അല്ലാഹുവിന്റെ ആജ്ഞയ്ക്ക് എതിര് പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവരെ ഭൂമിയിലേക്ക് അയച്ചു. പിന്നീട് അതിന്റെ പേരില്‍ പശ്ചാത്തപിക്കുകയും ചെയ്തു. ഭൂമിയില്‍ സസന്തോഷം ജീവിക്കുകയും പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്ത ആദം നബി 960 വര്‍ഷം ജീവിച്ച് വിടവാങ്ങി.
Keywords: Kerala, Kasaragod, Ramadan, Quiz, Competition, Religion, Muslims, Ummul Qura, Day 6: Which place is known as Ummul Qura? 'Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->