Join Whatsapp Group. Join now!
Aster MIMS 06/06/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 04

Day 4: First masjid built by Prophet Muhammad? #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kasargodvartha.com 26.03.2023) ഇന്നത്തെ ചോദ്യം: 

മുഹമ്മദ് നബി നിര്‍മിച്ച ആദ്യത്തെ പള്ളി ഏതാണ്?
          
Ramadan 2023, Kerala, Kasaragod, Kasargodvartha, Ramadan, Religion, Masjid, Muslims, Fast, Quiz, Competition, Prophet Muhammad (s), Day 4: First masjid built by Prophet Muhammad? 'Ramadan Vasantham 2023 - Kasargodvartha Quiz Competition.

റാശിദൂന്‍ ഖിലാഫത്

മുഹമ്മദ് നബിയുടെ പിന്‍ഗാമിയായി ഇസ്ലാമിക ലോകത്തിന്റെ ഭരണസാരഥ്യമേറ്റെടുത്തവരാണ് ഖലീഫമാര്‍. നാല് ഖലീഫമാരുടെ നേതൃത്വത്തിലുള്ള കാലഘട്ടത്തെ ചരിത്രകാരന്മാര്‍ റാശിദൂന്‍ ഖിലാഫത് എന്ന് വിളിക്കുന്നു. എഡി 632 മുതല്‍ 661 വരെ 30 വര്‍ഷത്തോളം റാശിദൂന്‍ ഖിലാഫത് നിലനിന്നിരുന്നു. ഖിലാഫതിന്റെ ആദ്യ തലസ്ഥാനമായിരുന്നു മദീന, പിന്നീട് കൂഫയിലേക്ക് മാറ്റി.

632-634 കാലഘട്ടത്തില്‍ ഭരിച്ചിരുന്ന അബൂബകറാണ് ആദ്യത്തെ ഖലീഫ. ഖലീഫ എന്ന നിലയിലുള്ള തന്റെ ഹ്രസ്വകാല ഭരണകാലത്ത്, അബൂബകര്‍ വിവിധ അറബ് ഗോത്രങ്ങളുടെ കലാപങ്ങള്‍ അടിച്ചമര്‍ത്തുകയും പ്രദേശത്തെ ഭരണ ശക്തിയായി ഖിലാഫത് സ്ഥാപിക്കുകയും ചെയ്തു. രണ്ടാം ഖലീഫ ഉമര്‍ ഇബ്‌നു അല്‍ ഖത്താബ് ആയിരുന്നു. ഉമര്‍ എന്ന പേരിലാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. 634-644 വരെ 10 വര്‍ഷം ഉമര്‍ ഭരിച്ചു. ഇക്കാലത്ത് ഇസ്ലാമിക സാമ്രാജ്യം വളരെയധികം വികസിച്ചു. ഈജിപ്ത്, സിറിയ, വടക്കേ ആഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം അദ്ദേഹം ഏറ്റെടുത്തു.
             
Ramadan 2023, Kerala, Kasaragod, Kasargodvartha, Ramadan, Religion, Masjid, Muslims, Fast, Quiz, Competition, Prophet Muhammad (s), Day 4: First masjid built by Prophet Muhammad? 'Ramadan Vasantham 2023 - Kasargodvartha Quiz Competition.

മൂന്നാം ഖലീഫ ഉസ്മാന്‍ ഇബ്‌നു അഫാന്‍ ആയിരുന്നു. 644-656 വരെ 12 വര്‍ഷം അദ്ദേഹം ഖലീഫയായിരുന്നു 656-ല്‍ അദ്ദേഹം തന്റെ വീട്ടില്‍ വെച്ച് കലാപകാരികളാല്‍ കൊല്ലപ്പെട്ടു. നാലാം ഖലീഫ അലി ഇബ്‌നു അബി താലിബ് ആയിരുന്നു. മുഹമ്മദ് നബിയുടെ ഇളയ മകള്‍ ഫാത്വിമയാണ് ഭാര്യ. 656-661 വരെ അലി ഭരിച്ചു. കൂഫയിലെ മസ്ജിദില്‍ പ്രാര്‍ഥിക്കുന്നതിനിടെ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

ക്വിസ് മത്സരം 04 - ഫലം 

ഉത്തരം: ഖുബാ
വിജയി: സുഹാ സുഹൈൽ പോത്തംകണ്ടം
(Sulhasuhail Pothamkandam)

(Updated)

Keywords: Ramadan 2023, Kerala, Kasaragod, Kasargodvartha, Ramadan, Religion, Masjid, Muslims, Fast, Quiz, Competition, Prophet Muhammad (s), Day 4: First masjid built by Prophet Muhammad? 'Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Post a Comment