Join Whatsapp Group. Join now!
Aster MIMS 22/05/2023

Apply Now | സി യു ഇ ടി (പിജി) രജിസ്‌ട്രേഷനുള്ള സമയം ഏപ്രില്‍ 19 വരെ; കൂടുതലറിയാം

CUET (PG) registration till April 19 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) ദേശീയ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ സിയുഇടി (പിജി) രജിസ്‌ട്രേഷനുള്ള സമയം ഏപ്രില്‍ 19 വൈകീട്ട് അഞ്ച് മണി വരെ. യുജിസി ചെയര്‍മാന്‍ എം ജഗദേശ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അന്നുതന്നെ രാത്രി 11.50 വരെ ഫീസടക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി മുതല്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന് സൗകര്യമുണ്ടാകുമെന്ന് എം ജഗദേശ് കുമാര്‍ പറഞ്ഞു. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷ സമയക്രമം അടക്കം വിശദാംശങ്ങള്‍ പിന്നീട് വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് ജഗദേശ് കുമാര്‍ ട്വീറ്റ് ചെയ്തു.

New Delhi, news, National, Top-Headlines, Education, CUET (PG) registration till April 19.

cuet(dot)nta(dot)nic(dot)in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. രാജ്യത്തെ 44 കേന്ദ്ര സര്‍വകലാശാലകളിലേതടക്കമുള്ള പി ജി പ്രവേശനത്തിന് ദേശീയ തലത്തില്‍ നടക്കുന്ന യോഗ്യതാ പരീക്ഷയാണിത്. ചില സംസ്ഥാന/കല്‍പ്പിത സ്വകാര്യ സര്‍വകലാശാലകളിലെ പി ജി പ്രവേശനവും ഇതിന്റെ അടിസ്ഥാനത്തിലാണ്.

Keywords: New Delhi, news, National, Top-Headlines, Education, CUET (PG) registration till April 19.

Post a Comment