ഡ്രൈവർ, മോട്ടോർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക് / വെയ്റ്റർ കാരിയർ, വാഷർമാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം.
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് - 100 രൂപ
എസ് സി /എസ് ടി, സ്ത്രീകൾക്ക് - ഫീസില്ല
തിരഞ്ഞെടുപ്പ്
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലൈ ഒന്ന് മുതൽ 13 വരെ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ജൂൺ 20ന് വിതരണം ചെയ്യും. എഴുത്തുപരീക്ഷയ്ക്കു പുറമേ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), ട്രേഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയും ഉണ്ടാവും.
യോഗ്യത
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് ഹൈസ്കൂൾ (10-ാം ക്ലാസ്) പരീക്ഷ പാസായിരിക്കണം. ഐടിഐ അല്ലെങ്കിൽ അതിന്റെ തത്തുല്യ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രവൃത്തിപരിചയമുള്ള തസ്തികയുമായി ബന്ധപ്പെട്ട ട്രേഡിൽ ബിരുദം.
പ്രായപരിധി
അപേക്ഷകരുടെ പ്രായം 2013 ഓഗസ്റ്റ് ഒന്ന് അനുസരിച്ച് 18 - 23 വയസിന് ഇടയിലാരിക്കണം. ഡ്രൈവർ തസ്തികകളുടെ പ്രായപരിധി 21 മുതൽ 27 വയസ് വരെയാണ്.
സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധിയിൽ ഇളവ് നൽകും.
അപേക്ഷിക്കാൻ
* സിആർപിഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് crpf(dot)gov(dot)in പോകുക.
* റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* ഫോം പൂരിപ്പിച്ച ശേഷം രേഖകൾ അപ്‌ലോഡ് ചെയ്യുക.
* ഫീസ് അടച്ച ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.
Keywords: New Delhi,National,news,Job,Recruitment,Application,Fees,Certificates,Latest-News,Top-Headlines, CRPF Recruitment 2023, Over 9000 constable posts available.