കണ്ണൂര്‍: (www.kasargodvartha.com) മുഖ്യമന്ത്രിക്ക് എതിരായ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ഫെയ്‌സ്ബുകിലുടെ വെളിപ്പെടുത്തിയ സ്വപ്ന സുരേഷിന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ വകീല്‍ നോടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോടീസയച്ചത്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്ന്എം വി ഗോവിന്ദന്‍ ചൂണ്ടികാട്ടി.
ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ സ്വപ്നാ സുരേഷ് പരസ്യമായി മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ 1 സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വകീല്‍ നോടീസില്‍ പറയുന്നുണ്ട്. സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ് തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും വ്യക്തമാക്കി. തളിപറമ്പിലെ അഭിഭാഷകനായ നിേകാളാസ് ജോസഫ് മുഖേനയാണ് സിപിഎം സംസ്ഥാന സെക്രടറി കൂടിയായ എം വി ഗോവിന്ദന്‍ മാനനഷ്ടത്തിന് വകീല്‍ നോടീസയച്ചത്.
Keywords: Kannur, News, Kerala, Top-Headlines, Politics, CPM state secretary MV Govindan sends lawyer notice to Swapna Suresh for defamation.