സുള്ള്യ, കഡബ ബ്ലോകുകളിൽ നിന്ന് 10 ബസുകളിലായി എത്തിയ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. നന്ദകുമാറിനെ നിറുത്തിയാൽ മുന്ന് പതിറ്റാണ്ടായി ബിജെപി കുത്തകയായ സുള്ള്യ മണ്ഡലം കോൺഗ്രസിന് പിടിച്ചെടുക്കാനാവും എന്ന് സമരക്കാർ അവകാശപ്പെട്ടു. ആവശ്യം അടങ്ങിയ നിവേദനം ഡിസിസി ഓഫീസിൽ ഉണ്ടായിരുന്ന വൈസ് പ്രസിഡണ്ട് സദാശിവ ഉള്ളാൾ സ്വീകരിച്ചു. സമരക്കാരെ സന്ദർശിച്ച ഡിസിസി പ്രസിഡണ്ട് ഹരീഷ് കുമാറിന് നിവേദനം കൈമാറി.
കർണാടകയിൽ കോൺഗ്രസ് പുറത്തു വിട്ട ആദ്യ 124 സ്ഥാനാർഥികളിൽ ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ അഞ്ചിടത്തെ സ്ഥാനാർഥികളാണ് ഉൾപ്പെട്ടത്. മംഗ്ളൂറു-സിറ്റിംഗ് എംഎൽഎ യുടി ഖാദർ, ബണ്ട്വാൾ -മുൻ മന്ത്രി ബി രമാനാഥ റൈ, ബെൽത്തങ്ങാടി -രക്ഷിത് ശിവറാം, മൂഡബിദ്രി-മിഥുൻ റൈ, സുള്ള്യ -ജി കൃഷ്ണപ്പ എന്നിവർ.
Keywords: Mangalore, National, News, Protest, Congress, Candidate, DCC-Office, Assembly Election, BJP, Karnataka, Top-Headlines, Congress workers protest Sullia candidate ticket.
< !- START disable copy paste -->