Join Whatsapp Group. Join now!
Aster MIMS 22/05/2023

Complaint | ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി

Complaint that woman undergoing surgery molested by hospital employee

കോഴിക്കോട്: (www.kasargodvartha.com) ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡികല്‍ കോളജില്‍ സര്‍ജികല്‍ ഐസിയുവില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസ് പറയുന്നത്: ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ തീയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജികല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് പീഡനത്തിനിരയായതെന്ന് പരാതിയില്‍ പറയുന്നു. സര്‍ജികല്‍ ഐസിയുവിലേക്ക് യുവതിയെ കൊണ്ടുവിട്ട് മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് തിരികെ എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു. 

Kozhikode, news, Kerala, Molestation, complaint, hospital, Crime, Top-Headlines, Complaint that woman undergoing surgery molested by hospital employee

ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ബന്ധുക്കളോട് വിവരം പറഞ്ഞതോടെ മെഡികല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജീവനക്കാരന്‍ ഒളിവിലാണ്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല. മെഡികല്‍ കോളജ് അസിസ്റ്റന്റ് കമീഷനര്‍ കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Keywords: Kozhikode, news, Kerala, Molestation, complaint, hospital, Crime, Top-Headlines, Complaint that woman undergoing surgery molested by hospital employee

Post a Comment