നേരത്തേ തന്നെ ചുരികയുടെ കലാകാരന്മാർ രൂപപ്പെടുത്തിയ രുദ്ര കാളി എന്ന ദൃശ്യ വിസ്മയം ഇതേ സമിതി കട്ടെടുത്ത് വേദികളിൽ അവതരിപ്പിക്കുന്നുണ്ടെന്ന് ചുരിക നാടൻ കലാ നാട്ടറിവ് പഠന കേന്ദ്രം പ്രോഗ്രം കോ-ഓഡിനേറ്ററും മാനജറുമായ രവീന്ദ്രൻ കാസർകോട് വാർത്തയോട് പറഞ്ഞു. വിഷ്വൽ കോപി അടിച്ച സമിതി വാട്സ് ആപ് ഗ്രൂപുകളിലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ ചുരികയുടെ വിഷ്വലുകളുടെ ഫോടോകൾ അവരുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും കൂടാതെ അവരുടെ വിഷ്വലെന്ന പേരിൽ ചുരികയുടെ കലാകാരൻമാർ അവതരിപ്പിച്ച ഒരു ദൃശ്യ വിസ്മയം യൂട്യൂബിൽ ചുരികയുടെ പേരു വരുന്ന ഭാഗം ഒഴിവാക്കി പ്രചരിപ്പിക്കുന്നതായും ഇവർ പറയുന്നു.
മറ്റുള്ളവർ കഷ്ടപ്പെട്ടുണ്ടാക്കിയ ദൃശ്യവിസ്മയങ്ങൾ കട്ടെടുത്ത് സ്വന്തമെന്ന് പറഞ്ഞ് വേദിയിൽ അവതരിപ്പിക്കുന്നത് കലാകാരമാർക്ക് തന്നെ അപമാനമാണെന്ന് ചുരിക പ്രവർത്തകർ പറഞ്ഞു. തൽകാലം ദൃശ്യങ്ങൾ കോപി അടിച്ച സമിതിയുടെ പേര് തങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും ആവശ്യമെങ്കിൽ പരസ്യമാക്കുമെന്നും നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ചുരിക മാനജർ കൂട്ടിച്ചേർത്തു.
Keywords: Pilicode, Kasaragod, Kerala, News, Complaint, Allegation, Video, Show, Programme, Top-Headlines, Complaint that performance of folk art group copied.
< !- START disable copy paste -->