നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ അഹ്‌മദ് സുഹൈൽ (29), സുഹൃത്ത് ജസീൽ (28) എന്നിവർ സഞ്ചരിച്ച സ്കൂടർ കളനാട് ഭാഗത്ത് നിന്ന് പെട്രോൾ പമ്പിലേക്ക് പോകാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനായി ഇൻഡികേറ്റർ ഇട്ട് കാത്ത് നിൽക്കുന്ന സമയത്ത് കാസർകോട് ഭാഗത്ത് നിന്ന് അപകടകരമാം വിധം ഓടിച്ച് വന്ന കെഎൽ 14 എസി 7213 നമ്പർ ബുള്ളറ്റ് ബൈക് ഇടിച്ചെന്നാണ് കേസ്.
ഇതിനെ തുടർന്ന് സുഹൈലും ജസീലും റോഡരികിലേക്ക് തെറിച്ച് വീഴുകയും ഇരുവർക്കും പരുക്കേൽക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഐപിസി 279, 337 വകുപ്പുകൾ പ്രാകാരമാണ് പൊലീസ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Kalanad, Kasaragod, Kerala, News, Complaint, Bike, Scooter, Police, Case, Petrol-Pump, Road, Injured, Investigation, Top-Headlines, Complaint that bullet bike driven dangerously and hit scooter.
< !- START disable copy paste -->