Join Whatsapp Group. Join now!
Aster MIMS 06/06/2023

Attack | സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താനായി നിര്‍മിക്കുന്ന ക്വാര്‍ടേഴ്സിന് നേരെ അക്രമം; കല്ലുകളടക്കം പിഴുതെറിഞ്ഞു; പൊലീസ് അന്വേഷണം തുടങ്ങി

Complaint of attack against quarters, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേല്‍പറമ്പ്: (www.kasargodvartha.com) സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താനായി നിര്‍മിക്കുന്ന ക്വാര്‍ടേഴ്സിന് നേരെ അക്രമം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മേല്‍പറമ്പില്‍ കേരള മുസ്ലിം ജമാഅത് യൂനിറ്റ് കമിറ്റി നിര്‍മിക്കുന്ന കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഇതിന്റെ ചുറ്റുമതിലിന്റെ കല്ലുകളും മറ്റും പിഴുതെറിയുകയും മറ്റ് സാധനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.
            
News, Kerala, Kasaragod, Melparamba, Attack, Complaint, Investigation, Top-Headlines, Complaint of attack against quarters.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുസ്ലിം ജമാഅത് യൂനിറ്റ് കമിറ്റി നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥിര വരുമാനത്തിന് വേണ്ടിയാണ് ക്വാര്‍ടേഴ്സ് നിര്‍മിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഭാവനയായി ലഭിച്ച നാല് സെന്റ് സ്ഥലത്ത് നിയമാനുസൃതം അധികൃതരില്‍ നിന്ന് അനുമതി നേടിയാണ് ക്വാര്‍ടേഴ്സ് നിര്‍മാണം നടത്തുന്നത്. എന്നാല്‍ ഇതിന്റെ തൊട്ടടുത്തുള്ള ചിലര്‍ക്ക് ക്വാര്‍ടേഴ്സ് നിര്‍മാണത്തോട് എതിര്‍പ്പുണ്ടായിരുന്നതായി ഭാരവാഹികള്‍ പറയുന്നു.
           
News, Kerala, Kasaragod, Melparamba, Attack, Complaint, Investigation, Top-Headlines, Complaint of attack against quarters.

നിര്‍മാണ പ്രവൃത്തി ആരംഭിച്ചത് മുതല്‍ ഈ സംഘം അപവാദ പ്രചാരണം നടത്തിവരുന്നുവെന്നാണ് ആരോപണം. അതിനിടെ സംഭവത്തില്‍ കേരള മുസ്ലിം ജമാഅത് ഭാരവാഹികള്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
     
News, Kerala, Kasaragod, Melparamba, Attack, Complaint, Investigation, Top-Headlines, Complaint of attack against quarters.
              
News, Kerala, Kasaragod, Melparamba, Attack, Complaint, Investigation, Top-Headlines, Complaint of attack against quarters.
        
News, Kerala, Kasaragod, Melparamba, Attack, Complaint, Investigation, Top-Headlines, Complaint of attack against quarters.

Keywords: News, Kerala, Kasaragod, Melparamba, Attack, Complaint, Investigation, Top-Headlines, Complaint of attack against quarters.
< !- START disable copy paste -->

Post a Comment