ബുധനാഴ്ച രാത്രിയാണ് അക്രമം നടത്തിയത്. നൗശാദ് എന്നയാളും കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ചേർന്നാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന യുവാവ് പറഞ്ഞു. പൂനയിൽ വ്യാപാരിയാണ് സർഫ്രാസ്. ഭാര്യയും മക്കളുമാണ് വീട്ടിലുള്ളത്.
വീടിന് സമീപത്ത് പറമ്പിലും തോട്ടത്തിലും മറ്റുമായി മയക്കുമരുന്ന് സംഘം തമ്പടിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നെന്ന് വീട്ടുകാരും പ്രദേശവാസികളും പറഞ്ഞതിനെ തുടർന്നാണ് സർഫ്രാസ് പൂനയിൽ നിന്നെത്തിയതെന്നും ബുധനാഴ്ച രാത്രി 11 മണിയോടെ അഞ്ചംഗ സംഘം വാഹനത്തിലെത്തി മയക്കുമരുന്ന് കൈമാറുന്നത് ചോദ്യം ചെയ്തപ്പോഴാൾ വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നുവെന്നുമാണ് പരാതി.
Keywords: Kumbala, Kasaragod, Kerala, News, Assault, Complaint, Youth, Police, Investigation, MDMA, Injured, Medical College, Hospital, Top-Headlines, Complaint of assault aginst youth.