city-gold-ad-for-blogger

Compensation | മണ്ണിടിഞ്ഞ് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം

മംഗ്‌ളുറു: (www.kasargodvartha.com) സുള്ള്യക്കടുത്ത ഗുറുമ്പു ആലട്ടി റോഡില്‍ മണ്ണിനടിയില്‍ പെട്ട് മരിച്ച ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. അപകടം നടന്ന വീടിന്റെ ഉടമ അബൂബകര്‍, എന്‍ജിനീയര്‍ വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നല്‍കേണ്ടത്. ആദ്യ ഗഡു അരലക്ഷം രൂപ വീതം തിങ്കളാഴ്ച കൈമാറി. ബാക്കി തുക കേസ് കഴിയുന്നതോടെ നല്‍കും.
       
Compensation | മണ്ണിടിഞ്ഞ് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം

വീട്ടുടമ സുരക്ഷാ സംവിധാനമില്ലാതെ നിര്‍മാണം നടത്തിയതാണ് മൂന്ന് തൊഴിലാളികള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് ആരോപിച്ച് സിഐടിയു നേതൃത്വത്തില്‍ ലേബേര്‍സ് യൂണിയന്‍ സുള്ള്യ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. സിഐടിയു നേതാവ് മലന്തേഷ് റെഡ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
         
Compensation | മണ്ണിടിഞ്ഞ് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം

ഗഡക് മുണ്ടാര്‍ഗി സ്വദേശികളായ ഹിറെഗൊഡ്ഡട്ടി സോമശേഖര്‍ റെഡ്ഡി (45), ഭാര്യ ശാന്ത (35), ചന്ദ്രപ്പ(50) എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ മരിച്ചത്. ഉയര്‍ന്ന പ്രദേശത്തെ വീടിന് പിറകില്‍ മതിലും വേലിയും നിര്‍മിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്.
               
Compensation | മണ്ണിടിഞ്ഞ് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം

Keywords: News, National, Top-Headlines, Mangalore, Karnataka, Died, Government, Compensation to the families of the workers who died in the landslide.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia