city-gold-ad-for-blogger
Aster MIMS 10/10/2023

Collector | കാസര്‍കോട്ടെ 128 വിലേജുകളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി കലക്ടര്‍; വേറിട്ട സേവന മാതൃക; പരിഹാരം കണ്ടത് ഭൂമി സംബന്ധമായതടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക്; വികസന പിന്നാക്കാവസ്ഥ മറികടക്കാന്‍ സര്‍കാര്‍ ജോലികളില്‍ ജില്ലക്കാര്‍ തന്നെ കൂടുതലായി കടന്നുവരണമെന്ന് സ്വാഗത് രണ്‍വീര്‍ ചന്ദ്

കാസര്‍കോട്: (www.kasargodvartha.com) ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും സന്ദര്‍ശനം നടത്തി. വില്ലേജ് ഓഫീസ് സന്ദര്‍ശന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി. ജില്ലയിലെ ആദ്യ വനിതാ കളക്ടര്‍ ജില്ല മുഴുവന്‍ സന്ദര്‍ശിച്ച് സേവന മേഖലയില്‍ പുതിയ മാതൃക സൃഷ്ടിച്ചു. മഞ്ചേശ്വരം താലൂക്കിലെ ഹൊസബെട്ടു, കടമ്പാര്‍ വില്ലേജുകളാണ് ഒടുവില്‍ സന്ദര്‍ശിച്ചത്. താഴെ തലത്തില്‍ സാധാരണ ജനങ്ങളും വില്ലേജ് തലത്തില്‍ ഉദ്യോഗസ്ഥരും നേരിടുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായിരുന്നു സന്ദര്‍ശനം.
       
Collector | കാസര്‍കോട്ടെ 128 വിലേജുകളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി കലക്ടര്‍; വേറിട്ട സേവന മാതൃക; പരിഹാരം കണ്ടത് ഭൂമി സംബന്ധമായതടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക്; വികസന പിന്നാക്കാവസ്ഥ മറികടക്കാന്‍ സര്‍കാര്‍ ജോലികളില്‍ ജില്ലക്കാര്‍ തന്നെ കൂടുതലായി കടന്നുവരണമെന്ന് സ്വാഗത് രണ്‍വീര്‍ ചന്ദ്

ആഴ്ചയില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കളക്ടര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചത്. പൊതു ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. മിച്ച ഭൂമി പ്രശ്‌നം, പട്ടയ പ്രശ്‌നം, പട്ടികവര്‍ഗ ഗോത്രമേഖല പട്ടികജാതി മേഖലകളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് നിവേദനമായി ലഭിച്ചത്. ഉടന്‍ പരിഹരിക്കാന്‍ കഴിയാത്തത് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ നിയോഗിച്ചു. പതിറ്റാണ്ടുകളായി പരിഹരിക്കാത്ത ഭൂപ്രശ്‌നങ്ങള്‍ക്കും ഭിന്നശേഷി ക്കാരുടെ സഹായോപകരണ വിതരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു.
         
Collector | കാസര്‍കോട്ടെ 128 വിലേജുകളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി കലക്ടര്‍; വേറിട്ട സേവന മാതൃക; പരിഹാരം കണ്ടത് ഭൂമി സംബന്ധമായതടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക്; വികസന പിന്നാക്കാവസ്ഥ മറികടക്കാന്‍ സര്‍കാര്‍ ജോലികളില്‍ ജില്ലക്കാര്‍ തന്നെ കൂടുതലായി കടന്നുവരണമെന്ന് സ്വാഗത് രണ്‍വീര്‍ ചന്ദ്

ഇനി മുതല്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ അഞ്ച് വീതം വില്ലേജ് ഓഫീസര്‍മാരുടെ യോഗം നടത്തി. അവശേഷിക്കുന്ന പരാതികള്‍ കൂടി തീര്‍പ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. വര്‍ഷങ്ങളായി വില്ലേജ് തലത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തും വകുപ്പിന് മുതല്‍ കൂട്ടാണ്. സന്ദര്‍ശനത്തിലെ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.
20 അതി ദരിദ്രകുടുംബങ്ങളുടെ വീടുകളും കളക്ടര്‍ സന്ദര്‍ശിച്ചു. ഗതാഗത പ്രശ്‌നം, മാലിന്യ പ്രശ്‌നം, തീര്‍പ്പാക്കാത്ത ഫയലുകള്‍ എന്നിവ പരിശോധിച്ച് നടപടി നിര്‍ദ്ദേശിക്കുന്നതിനും കളക്ടറുടെ സന്ദര്‍ശനം സഹായകമായി.

12 നദികളുണ്ടായിട്ടും രൂക്ഷമാകുന്ന വരള്‍ച്ച ജില്ലയുടെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. ജില്ലയില്‍ കൂടുതലുള്ള ലാറ്ററൈറ്റ് പാറകള്‍ക്ക് ജലസംഭരണശേഷി കുറവാണ്. ഇത് കാര്‍ഷിക ജോലികളെ ദോഷകരമായി ബാധിക്കുന്നു. കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണം. വികസന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ജോലികളില്‍ കാസര്‍കോട് ജില്ലക്കാര്‍ തന്നെ കൂടുതലായി കടന്നുവരണമെന്ന് കളക്ടര്‍ പറഞ്ഞു. സാമ്പത്തിക സാക്ഷരതയില്ലാത്തതിനാല്‍ കൂടുതല്‍ വായ്പയെടുത്ത് ജപ്തി നേരിടുന്നവരുടെ ദുസഹമായ സാഹചര്യം എല്ലാ വില്ലേജുകളിലുമുണ്ട്. ജില്ലയില്‍ സാമ്പത്തിക സാക്ഷരതാ പരിപാടി ആരംഭിക്കുമെന്നും ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുമെന്നും കളക്ടര്‍ പറഞ്ഞു.
          
Collector | കാസര്‍കോട്ടെ 128 വിലേജുകളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി കലക്ടര്‍; വേറിട്ട സേവന മാതൃക; പരിഹാരം കണ്ടത് ഭൂമി സംബന്ധമായതടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക്; വികസന പിന്നാക്കാവസ്ഥ മറികടക്കാന്‍ സര്‍കാര്‍ ജോലികളില്‍ ജില്ലക്കാര്‍ തന്നെ കൂടുതലായി കടന്നുവരണമെന്ന് സ്വാഗത് രണ്‍വീര്‍ ചന്ദ്

Keywords:  Latest-News, Kerala, Kasaragod, Top-Headlines, District Collector, Visit, Village Office, District, Land-issue, Issue, Health, Government-of-Kerala, District Collector of Kasaragod, Smt. Bhandari Swagat Ranveerchand IAS, Collector visited all 128 villages in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL