കളനാട് കെഎച് ഹോളില്‍ നടന്ന കൺവെൻഷൻ സംസ്ഥാന ജെനറല്‍ സെക്രടറി കെ വി രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി അജയന്‍ എംആര്‍ ജില്ലാ റിപോര്‍ടും, സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ ഭാവി പദ്ധതിരേഖ റിപോര്‍ടും അവതരിപ്പിച്ചു. സിഒഎ സംസ്ഥാന സെക്രടറി നിസാര്‍ കോയപ്പറമ്പില്‍, കെസിസിഎല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ബൈജുരാജ് സിപി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ശുകൂർര്‍ കോളിക്കര സ്വാഗതവും മേഖലാ സെക്രടറി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
ബ്രോഡ്ബാന്റ് രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച യൂണിറ്റി, കെസിഎന്‍ സബ് ഹെഡന്റുകളെയും വൈദ്യുതാഘാതമേറ്റ് ഇലക്ട്രിക് പോസ്റ്റില്‍നിന്നും വീണ് ഹൃദയസ്തംഭനം സംഭവിച്ച കെ.എസ്ഇബി കരാര്‍ തൊഴിലാളി ബാലകൃഷ്ണന്റെ ജീവന്‍ രക്ഷിച്ച കേബിള്‍ ഓപറേറ്ററും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത് മെമ്പറുമായ ശ്രീജിത്ത് അച്ചാംതുരുത്തിയെയും ചടങ്ങില്‍ അനുമോദിച്ചു.
Keywords: Kalanad, News, Top-Headlines, Kasaragod, Kerala, Convention, Government, Panchayath, COA Convention says that Kerala Vision is willing to provide CCTV facility in local self institutions.