കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാനും ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ ഭരണ പക്ഷം തന്നെ ബഹളം വയ്ക്കുന്നുവെന്നും പ്രതിപക്ഷ ശബ്ദം പാര്‍ലമെന്റില്‍ ഉയരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷത്തില്‍പ്പെട്ട പ്രധാനികളെ പ്രീണിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. പ്രീണനം, ഭീഷണി, പ്രലോഭനം തുടങ്ങിയ വഴികളാണ് ബിജെ പി കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നത്. വോടിന് വേണ്ടിയാണ് ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ അതിന് പൊതുസ്വീകാര്യത ലഭിക്കുന്നില്ല.
വെളുക്കേ ചിരിച്ച് ബാന്ധവമായാലെന്താ എന്ന് ചോദിച്ചാല്‍ എല്ലാവരും സമ്മതിക്കില്ല. ബാന്ധവമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച പ്രതികരണം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ബിജെപിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ കഴിയും. എന്നാല്‍ അത് പൊതുവികാരമല്ല. വര്‍ഗീയതയുടെ ഏറ്റവും വലിയ രൂപം ആര്‍ എസ് എസ് ആണ്.
അകൗണ്ട് ക്ലോസ് ചെയ്യുമെന്ന് എല്‍ ഡി എഫ് പറഞ്ഞത് ജനങ്ങള്‍ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ജില്ലാപഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, എന്‍ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: CM Pinarayi Vijayan Criticized BJP, Kannur, News, Pinarayi-Vijayan, Top-Headlines, Politics, Kerala.