Join Whatsapp Group. Join now!
Aster MIMS 06/06/2023

Died | മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

Class 10 student died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പെരുമ്പള: (www.kasargodvartha.com) മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പെരുമ്പള ചാല കടവത്തെ അശ്റഫ് - ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്.
              
News, Kerala, Kasaragod, Top-Headlines, Obituary, Died, Investigation, Student, School, Class 10 student died.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.45 മണിയോടെ മരണപ്പെടുകയായിരുന്നു.

നായ്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. നാല് വിഷയത്തില്‍ പരീക്ഷ എഴുതിയതിന് ശേഷമാണ് അപ്രതീക്ഷിത വിടവാങ്ങല്‍. സഹോദരങ്ങള്‍: അഫീല, ഫാത്വിമ. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
            
News, Kerala, Kasaragod, Top-Headlines, Obituary, Died, Investigation, Student, School, Class 10 student died.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Died, Investigation, Student, School, Class 10 student died.< !- START disable copy paste -->

Post a Comment