ക്ലാസ് മുറിവിട്ട് പുറത്ത് നിന്നുതന്നെ കുട്ടികള്‍ക്ക് റോഡ് നിയമങ്ങള്‍ അറിയാന്‍ കഴിയുന്ന വിധത്തിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. വെള്ളരിക്കുണ്ട് കൊന്നക്കാട് പ്രധാന റോഡില്‍ നിന്നും സ്‌കൂള്‍ മുറ്റത്തേക്ക് നിര്‍മിച്ച റോഡിന് ഏകദേശം 20 മീറ്റര്‍ ദൂരമുണ്ട്. സീബ്ര ലൈന്‍ ഉള്‍പെടെ വണ്‍വേ രീതിയും വരച്ചിട്ടുണ്ട്. സൈഡില്‍ മഞ്ഞവരയും ട്രാഫിക് സിഗ്‌നലുകളും വരച്ച് കാട്ടിയപ്പോള്‍ കുഞ്ഞു റോഡ് നാട്ടക്കല്‍ സ്‌കൂളിലെ കുഞ്ഞുകുട്ടികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കും.
ട്രാഫിക് നിയമങ്ങള്‍ നാലാം ക്ലാസിലെ പഠന വിഷയം കൂടിയായ സാഹചര്യത്തിലാണ് നാട്ടക്കല്‍ സ്‌കൂളില്‍ റോഡ് ഒരുക്കിയത്. വെള്ളരിക്കുണ്ട് സബ് ആര്‍ടിഒ ഓഫീസിലെ മോടോര്‍ വൈഹികിള്‍ ഇന്‍സ്പെക്ടര്‍ കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു. വജ്രജൂബിലി കമിറ്റി ചെയര്‍മാന്‍ എംപി രാജന്‍ അധ്യക്ഷത വഹിച്ചു. റോഡിലും സൈഡുകളിലും ട്രാഫിക് ചിഹ്നങ്ങള്‍ വരച്ച ശില്‍പി സാജന്‍ ബിരിക്കുളത്തിനുള്ള ഉപഹാരം ചടങ്ങില്‍ ഇന്‍സ്പെക്ടര്‍ സമ്മാനിച്ചു. പ്രധാന അധ്യാപിക വിജയകുമാരി സ്വാഗതവും പിടിഎ. പ്രസിഡന്റ് രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Vellarikundu, Top-Headlines, Education, School, Road, Traffic, Children's Road with traffic rules.
< !- START disable copy paste -->