Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | കാസർകോട് - മംഗ്ളുറു ദേശീയപാതയിൽ രാസവസ്തു നിറച്ച ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഏറെ നേരം ഗതാഗതം തടസപ്പെട്ടു

Chemical laden tanker heading to Kerala topples
മംഗ്ളുറു: (www.kasargodvartha.com) രാസവസ്തുവുമായി പോവുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയിൽ മറിഞ്ഞു. ചൊവ്വാഴ്ച രാത്രി തൊക്കോട്ടിലെ കല്ലാപ്പിലാണ് സംഭവം നടന്നത്. ലോറി ഡ്രൈവർ മയൂർ (40) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറെ നഗരത്തിലെ ഫാദർ മുള്ളർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Mangalore, Kasaragod, Kerala, News, Tanker-Lorry, Accident, National Highway, Driver, Injured, Hospital, Traffic-Police, Top-Headlines, Chemical laden tanker heading to Kerala topples.

കൊച്ചിയിൽ നിന്ന് ബൈക്കംപാടിയിലെ വ്യവസായ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ലോറി. പുലർചെ ഒരു മണിവരെ ഏറെ പരിശ്രമിച്ചാണ് പ്രദേശവാസികളും ട്രാഫിക് പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്. ടാങ്കറിൽ നിന്ന് ചോർന്നൊലിച്ച വാതകത്തിന്റെ ദുർഗന്ധം പ്രദേശം മുഴുവൻ നിറഞ്ഞിരുന്നു. സ്ഥലത്തെത്തിയ ബിഎഎസ്എഫ് സംഘം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുതി ബൾബുകളും ട്യൂബ് ലൈറ്റുകളും ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു.

Mangalore, Kasaragod, Kerala, News, Tanker-Lorry, Accident, National Highway, Driver, Injured, Hospital, Traffic-Police, Top-Headlines, Chemical laden tanker heading to Kerala topples.

അപകട സ്ഥലത്ത് ഇരുവശത്തുമുള്ള ഗതാഗതം ട്രാഫിക് പൊലീസ് തടഞ്ഞിരുന്നു. ബിഎഎസ്എഫിന്റെ രണ്ട് കൂറ്റൻ ക്രെയിനുകളും രണ്ട് ചെറിയ ക്രെയിനുകളും ഉപയോഗിച്ചാണ് ലോറി ആദ്യം റോഡിൽ നിന്ന് നീക്കിയത്. പിന്നീട് സുരക്ഷിതമായി ഉയർത്തി മറ്റൊരു ട്രകിൽ കയറ്റി. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടതിനാൽ കാസർകോട് ഭാഗത്ത് നിന്ന് മംഗ്ളുറു വിമാനത്താവളത്തിലേക്ക് അടക്കം പോകുന്നവർക്ക് പ്രയാസം നേരിട്ടു.

Keywords: Mangalore, Kasaragod, Kerala, News, Tanker-Lorry, Accident, National Highway, Driver, Injured, Hospital, Traffic-Police, Top-Headlines, Chemical laden tanker heading to Kerala topples.

Post a Comment