city-gold-ad-for-blogger
Aster MIMS 10/10/2023

Centre to SC | 'ഭാരതീയ സംസ്‌കാരത്തിന് എതിര്'; സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നതിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: (www.kasargodvartha.com) സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നതിനെതിരെ കേന്ദ്രസർക്കാർ. സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, സ്വവർഗ ബന്ധങ്ങളും ഭിന്നലിംഗ ബന്ധങ്ങളും വ്യക്തമായും വ്യത്യസ്തമാണെന്നും അവ ഒരുപോലെ പരിഗണിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
  
Centre to SC | 'ഭാരതീയ സംസ്‌കാരത്തിന് എതിര്'; സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നതിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

സ്വവർഗ വിവാഹം ഭാരതീയ കുടുംബ സങ്കൽപ്പവുമായി താരതമ്യപ്പെടുത്താനാവില്ലെന്നും സംസ്‌കാരത്തിനും ജീവിത രീതിയ്‌ക്കും എതിരാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. ഭാര്യ, ഭർത്താവ്, കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിൽ ജൈവികമായി പുരുഷനായിരിക്കുന്ന ആൾ ഭർത്താവും ജൈവികമായി സ്ത്രീയായിരിക്കുന്ന ആൾ ഭാര്യയുമാണ്. ഇവർക്കുണ്ടാകുന്ന കുഞ്ഞി​ന് പുരുഷൻ അച്ഛനും സ്ത്രീ അമ്മയുമാണ്. നിലവിലുള്ള നിയമങ്ങളെ ലംഘിക്കുന്നതാണ് സ്വവർഗ വിവാഹമെന്നും സർക്കാർ വ്യക്തമാക്കി.

ഡെൽഹി ഉൾപെടെ വിവിധ ഹൈകോടതികളിൽ കെട്ടിക്കിടക്കുന്ന ഇത്തരം എല്ലാ ഹർജികളും ജനുവരി ആറിന് സുപ്രീം കോടതിയിലേക്ക് മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Keywords:  New Delhi, India, News, Top-Headlines, Latest-News, Government-of-India, Government, Supreme Court of India, Centre opposes legal recognition of same-gender marriage, says not ‘the norm’. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL