Join Whatsapp Group. Join now!
Aster mims 04/11/2022

Cashew | നാടന്‍ കശുവണ്ടിക്ക് ഉയര്‍ന്നവില; കിലോയ്ക്ക് 114 രൂപ; കര്‍ഷകരില്‍ നിന്ന് സഹകരണ ബാങ്കുകള്‍ വഴി നേരിട്ട് സംഭരിക്കും; ശേഖരിക്കുന്നത് മാര്‍ച് 6 മുതലെന്ന് കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍

Cashew procurement will begin on March 6, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) നാടന്‍ കശുവണ്ടി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത് മാര്‍ച് ആറിന് തുടങ്ങുമെന്ന് കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സഹകരണ ബാങ്ക് പ്രസിഡണ്ടുമാരുടെയും സെക്രടറിമാരുടെയും യോഗത്തിനുശേഷമാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്.
              
Latest-News, Kerala, Kasaragod, Top-Headlines, Agriculture, Farming, Press Meet, Video, Cashew procurement will begin on March 6.

കര്‍ഷകരില്‍ നിന്നും 114 രൂപയ്ക്കാണ് നാടന്‍ തോട്ടണ്ടി ഇത്തവണ സംഭരിക്കുന്നത്. തോട്ടണ്ടി സംഭരിച്ച് കാഷ്യൂ കോര്‍പറേഷന്റെയും കാപെക്സിന്റെയും കൊല്ലത്തുള്ള സ്ഥാപനങ്ങളില്‍ എത്തിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന കാലതാമസത്തിനിടയില്‍ വരുന്ന തൂക്കത്തിലെ വ്യത്യാസം കണക്കിലെടുത്ത് സഹകരണ ബാങ്കുകള്‍ക്ക് നഷ്ടം ഉണ്ടാകാതിരിക്കാന്‍ ഏഴ് ശതമാനം കൂടി തോട്ടണ്ടി സംഭരിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് നല്‍കും.

മാര്‍ച് ആറ് മുതല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ സര്‍കാര്‍ നിശ്ചയിച്ച 114 രൂപ തന്നെ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. നാടന്‍ തോട്ടണ്ടിയുടെ ഗുണനിലവാരം പരിശോധിച്ച് സംഭരിച്ച് നല്‍കുന്ന സംഘങ്ങള്‍ക്ക് കൃത്യമായി പണം നല്‍കും. കാഷ്യൂ കോര്‍പറേഷന്റെയും കാപെക്‌സിന്റെയും പ്രതിനിധികള്‍, സഹകരണ ബാങ്ക് സെക്രടറി, പ്രസിഡണ്ടുമാര്‍ അടങ്ങിയ സബ് കമിറ്റി ജില്ലയില്‍ കശുവണ്ടി സംഭരണത്തിന് നേതൃത്വം നല്‍കും.

കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി അത്യുല്‍പാദനശേഷിയുള്ള കശുമാവ് തൈയ്യും, മൂന്നുവര്‍ഷം വരെ പരിചരണത്തിന് തൈ ഒന്നിന് 60 രൂപ വീതം സഹായവും നല്‍കും. ഗുണനിലവാരത്തില്‍ ഏറ്റവും മെച്ചപ്പെട്ട കോര്‍പറേഷന്റെ സിഡിസി (CDC) കാഷ്യൂ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ താത്പര്യമുള്ള സഹകരണ സംഘങ്ങള്‍ക്ക് വിപണന സൗകര്യങ്ങള്‍ ഒരുക്കുകയും, ഉല്‍പന്നങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്യും
    
Latest-News, Kerala, Kasaragod, Top-Headlines, Agriculture, Farming, Press Meet, Video, Cashew procurement will begin on March 6.

പഠനത്തോടൊപ്പം തൊഴില്‍ എന്ന കാഴ്ചപ്പാടോടുകൂടി മലബാര്‍ മേഖലകളിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് കാഷ്യൂ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഓര്‍ഡര്‍ ശേഖരിക്കാനായി ആകര്‍ഷകമായ ഓണറേറിയം അവര്‍ക്ക് നല്‍കും. കാസര്‍കോട് ജില്ലയില്‍ സംഭരണത്തിന്റെ നോഡല്‍ ഏജന്‍സിയായി വിദ്യാനഗറിലുള്ള കാസര്‍കോട് മാര്‍കറ്റിംഗ് സൊസൈറ്റിയെ (കെസിഎംപി കോപറേറ്റീവ് മാര്‍കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് യൂണിറ്റ്) നിശ്ചയിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ മാനജിംഗ് ഡയറക്ടര്‍ ഡോ. രാജേഷ് രാമകൃഷ്ണന്‍, കശുമാവ് കൃഷി വികസന ഏജന്‍സി ചെയര്‍മാന്‍ സിരീഷ് കേശവന്‍, കാസര്‍കോട് സഹകരണ ബാങ്ക് ജോയിന്റ് രജിസ്ട്രാര്‍ കെ ലസിത, ബോര്‍ഡ് മെമ്പര്‍മാരായ ജി ബാബു, അഡ്വ. ശൂരനാട് എസ് ശ്രീകുമാര്‍, സജി ഡി ആനന്ദ്, ബി സുജീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Agriculture, Farming, Press Meet, Video, Cashew procurement will begin on March 6.
< !- START disable copy paste -->

Post a Comment