Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസ്; 3 പേര്‍ അറസ്റ്റില്‍

കോട്ടയം: (www.kasargodvartha.com) യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രഞ്ജിത്ത് സാജന്‍, ബിബിന്‍ തോമസ്, ടോം കുര്യാക്കോസ് എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും ചേര്‍ന്ന് കങ്ങഴ മുണ്ടത്താനം ഭാഗത്തുള്ള യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസ് പറയുന്നത്: യുവാവ് സമീപസ്ഥലത്തെ വീട്ടില്‍ നിന്നും ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് എടുത്തിരുന്നു. ഇതിനിടയില്‍ സമീപവാസികളായ ഇവര്‍ വരികയും, ഇവിടെനിന്ന് മണല്‍ കൊണ്ടുപോകണമെങ്കില്‍ 2,000 രൂപ തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവാവ് ആവശ്യം നിരസിച്ചു.

Kottayam, news, Kerala, Top-Headlines, Arrested, Police, Crime, Case of extorting money by threatening man; 3 arrested.

തുടര്‍ന്ന് യുവാവിന് നേരെ ഇവര്‍ അസഭ്യം പറയുകയും, ഹിറ്റാച്ചി ഓടിച്ചിരുന്ന ഇയാളുടെ ഡ്രൈവറെ ചീത്ത വിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇതിനു മുന്‍പും ഇവര്‍ ഭീഷണിപ്പെടുത്തി പലതവണയായി പണം കൈപ്പറ്റിയിരുന്നതായി യുവാവ് പറയുന്നു.

Keywords: Kottayam, news, Kerala, Top-Headlines, Arrested, Police, Crime, Case of extorting money by threatening man; 3 arrested.

Post a Comment