Join Whatsapp Group. Join now!
Aster MIMS 06/06/2023

Jobs | വിദേശത്ത് തൊഴില്‍ അവസരം! കാനഡ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചു; പ്രതിവര്‍ഷം 54 ലക്ഷം രൂപ വരെ ശമ്പളം; വിശദമായി അറിയാം

Canadian govt is hiring! Applications invited, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഒട്ടാവ: (www.kasargodvartha.com) കാനഡയിലെ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (IRCC) വകുപ്പ് വിദേശ സേവന ഓഫീസുകളിലേക്ക് നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കാനഡ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
           
Latest-News, World, Top-Headlines, Job, Government, Online-Registration, Canada, Canadian govt is hiring! Applications invited.

ഉദ്യോഗാര്‍ഥികള്‍ വിദേശത്ത് ജോലി ചെയ്തതോ പഠിച്ചതോ ആയ പരിചയം, സന്നദ്ധ സേവനം, വിദേശ ഭാഷയില്‍ പ്രാവീണ്യം, സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള അനുഭവം തുടങ്ങിയവ പരിഗണിക്കും. ഔദ്യോഗിക ഭാഷകളായ ഫ്രഞ്ചിലും ഇംഗ്ലീഷിലും പ്രാവീണ്യത്തിന് മുന്‍ഗണന നല്‍കും. പ്രതിവര്‍ഷം 43 ലക്ഷം മുതല്‍ 54 ലക്ഷം വരെ ശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട്. അപേക്ഷിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റ്: emploisfp-psjobs(dot)cfp-psc(dot)gc(dot)ca സന്ദര്‍ശിക്കുക.

Keywords: Latest-News, World, Top-Headlines, Job, Government, Online-Registration, Canada, Canadian govt is hiring! Applications invited.
< !- START disable copy paste -->

Post a Comment