Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | കാറിനെ മറികടന്ന് വലതുവശം ചേര്‍ന്നുവരുന്ന കെ എസ് ആര്‍ ടി സി ബസ്, മറ്റൊരു വാഹനത്തില്‍ തട്ടിയശേഷം പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറുന്നു; പരുക്കേറ്റത് നിരവധി പേര്‍ക്ക്; അപകടത്തിന്റെ ഭീകരമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Pathanamthitta,news,Top-Headlines,Injured,Kerala,

പത്തനംതിട്ട: (www.kasargodvartha.com) കോന്നി കിഴവള്ളൂരില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഭീകരമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒരു കാറിനെ മറികടന്ന് വലതുവശം ചേര്‍ന്നുവരുന്ന കെ എസ് ആര്‍ ടി സി ബസ്, എതിര്‍ദിശയില്‍ വരുന്ന മറ്റൊരു കാറില്‍ തട്ടിയശേഷം നിയന്ത്രണംവിട്ട് അടുത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.


Konni bus accident CCTV visuals Out, Pathanamthitta,News, KSRTC, Accident, Injured, Hospital, Treatment, CCTV, Kerala

ഇടിയുടെ ആഘാതത്തില്‍ കമാനം തകര്‍ന്ന് ബസിനു മുകളിലേക്ക് വീഴുന്നതും അന്തരീക്ഷമാകെ പൊടിപടലം നിറയുന്നതുമായ വീഡിയോ ആണ് പുറത്തുവന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ കോന്നി മെഡികല്‍ കോളജ്, പത്തനംതിട്ട ജെനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

ബീം തലയില്‍ വീണ് പരുക്കേറ്റ ഒരു സ്ത്രീയുടെയും
ബസ് ഡ്രൈവറുടേയും കാര്‍ ഡ്രൈവറുടേയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്. ഉച്ചസമയം ആയതിനാല്‍ കൂടുതല്‍ ആളുകള്‍ ബസില്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവം കണ്ടുനിന്ന പ്രദേശവാസികളാണ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കോന്നി-മുവാറ്റുപുഴ പാത പുതുക്കി പണിത ശേഷം അപകടങ്ങൾ കൂടുതലാണ്. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.

Keywords: Konni bus accident CCTV visuals Out, Pathanamthitta, Top-Headlines, News, KSRTC, Accident, Injured, Hospital, Treatment, CCTV, Kerala.

Post a Comment