Join Whatsapp Group. Join now!
Aster mims 04/11/2022

Satish Kaushik | പ്രശസ്ത ചലചിത്ര നിർമാതാവും നടനുമായ സതീഷ് കൗശികിന്റെ അകാല വിയോഗം ബോളിവുഡിന് ഞെട്ടലായി; സംസ്‌കാരം മുംബൈയിൽ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Bollywood actor Satish Kaushik passes away
മുംബൈ: (www.kasargodvartha.com) പ്രശസ്ത ചലചിത്ര നിർമാതാവും നടനുമായ സതീഷ് കൗശികിന്റെ (66) അകാല വിയോഗം ബോളിവുഡിന് ഞെട്ടലായി. ഗുരുഗ്രാമിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഹോളി ആഘോഷിക്കാൻ പോയ സതീഷ് കൗശികിന് അവിടെ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ തന്നെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സതീഷ് കൗശികിന്റെ മൃതദേഹം മുംബൈയിൽ എത്തിക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം അന്ത്യകർമങ്ങൾ നടക്കും.

നടൻ, ഹാസ്യനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് തുടങ്ങിയ നിലകളിൽ തിളങ്ങിയ സതീഷ് കൗശിക് 1965 ഏപ്രിൽ 13ന് ഹരിയാനയിലാണ് ജനിച്ചത്. കിരോരി മാൽ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചു. മനു മനേക് മുന്ദ്ര, അഡ്വക്കേറ്റ് സാധുറാം തുടങ്ങിയ അവിസ്മരണീയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച സതീഷ് കൗശിക് ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. രാം ലഖൻ, സാജൻ ചലേ സസുരാൽ, ജാനേ ഭി ദോ യാരോ, മിസ്റ്റർ ഇന്ത്യ എന്നിവയാണ് കൗശിക് അഭിനയിച്ച ചില ചിത്രങ്ങൾ.

National, Mumbai, News, Bollywood, Cinema, Actor, Award, College, Drama, Obituary, Top-Headlines, Heart attack, Comedian, Sreenwriter, Director, Holi, Bollywood actor Satish Kaushik passes away.

1990-ൽ രാം ലഖൻ, 1997-ൽ സാജൻ ചലെ സസുരാൽ എന്നീ ചിത്രങ്ങളിലൂടെ സതീഷ് കൗശിക്ക് മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡും നേടി. ഭാര്യ: ശശി. 11 വയസുള്ള വൻഷിക കൗശിക് മകളാണ്.

Keywords: National, Mumbai, News, Bollywood, Cinema, Actor, Award, College, Drama, Obituary, Top-Headlines, Heart attack, Comedian, Sreenwriter, Director, Holi, Bollywood actor Satish Kaushik passes away.
< !- START disable copy paste -->

Post a Comment