Join Whatsapp Group. Join now!
Aster mims 04/11/2022

Train | ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

Bogies of train got separated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചന്തേര: (www.kasargodvatha.com) ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിനിന്റെ ബോഗികള്‍ തമ്മിലുള്ള ബന്ധം വേര്‍പെട്ടു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചന്തേര റെയില്‍വേ സ്റ്റേഷന്‍ സമീപമായിരുന്നു സംഭവം. മംഗ്‌ളൂറില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് തകരാറിലായത്.
         
Latest-News, Kerala, Kasaragod, Top-Headlines, Train, Indian-Railway, Railway-Track, Railway, Chandera, Bogies of train got separated.

ട്രെയിന്‍ ചന്തേര റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോള്‍ ഏഴാമത്തെ ബോഗിയില്‍ നിന്നുള്ള ബന്ധം വേര്‍പെടുകയായിരുന്നു. എന്‍ജിനും ഏഴ് ബോഗികളും രണ്ട് കിലോമീറ്റര്‍ ദൂരെ ഉദിനൂരില്‍ എത്തിയാണ് നിര്‍ത്തിയത്. പിന്നീട് വിദഗ്ധരെത്തി ഏറെ പരിശ്രമിച്ചാണ് ട്രെയിന്‍ പിറകോട്ട് എടുത്ത് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ബോഗികള്‍ കൂട്ടിച്ചേര്‍ത്തത്.
            
Latest-News, Kerala, Kasaragod, Top-Headlines, Train, Indian-Railway, Railway-Track, Railway, Chandera, Bogies of train got separated.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Train, Indian-Railway, Railway-Track, Railway, Chandera, Bogies of train got separated.
< !- START disable copy paste -->

Post a Comment