Join Whatsapp Group. Join now!
Aster mims 04/11/2022

Puttanna | കര്‍ണാടകയില്‍ ഉപരി നിയമസഭ ബിജെപി അംഗം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

BJP MLC Puttanna joins Congress, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ (MLC) ബിജെപി അംഗം പുട്ടണ്ണ സ്ഥാനം രാജിവച്ചു. പാര്‍ടി അംഗത്വവും ഒഴിഞ്ഞ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആറു വര്‍ഷം കാലാവധിയുള്ള ഉപരി നിയമസഭ അംഗത്വത്തില്‍ ഇനിയും നാല് വര്‍ഷം ശേഷിക്കെയാണ് അധ്യാപക പ്രതിനിധി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുട്ടണ്ണയുടെ രാജി.
         
Latest-News, National, Top-Headlines, Mangalore, Politics, Political-News, Congress, BJP, Assembly Election, Election, Karnataka, BJP MLC Puttanna joins Congress.

താന്‍ പ്രതിനിധാനം ചെയ്യുന്ന അധ്യാപക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന കര്‍ണാടക സര്‍കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി എന്ന് പുട്ടണ്ണ പറഞ്ഞു. രാജിക്കത്ത് സ്പീകര്‍ക്ക് അയച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപകര്‍ 142 ദിവസം രാപ്പകല്‍ സമരം നടത്തി. രണ്ട് അധ്യാപകര്‍ ജീവനൊടുക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി 30-40 തവണ ചര്‍ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇത്രയും അഴിമതിയില്‍ മാത്രം കേന്ദ്രീകരിച്ച മറ്റൊരു സര്‍കാറിനെ താന്‍ 20 വര്‍ഷത്തെ പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിനിടയില്‍ കണ്ടിട്ടില്ലെന്ന് നാല് തവണ എംഎല്‍സിയായ പുട്ടണ്ണ ആരോപിച്ചു.
           
Latest-News, National, Top-Headlines, Mangalore, Politics, Political-News, Congress, BJP, Assembly Election, Election, Karnataka, BJP MLC Puttanna joins Congress.

നിയമസഭ പ്രതിപക്ഷ നേതാവ് മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെപിസിസി പ്രസിഡണ്ട് മുന്‍ മന്ത്രി ഡികെ ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ പുട്ടണ്ണയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

Keywords: Latest-News, National, Top-Headlines, Mangalore, Politics, Political-News, Congress, BJP, Assembly Election, Election, Karnataka, BJP MLC Puttanna joins Congress.
< !- START disable copy paste -->

Post a Comment