മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ് ലിമിറ്റഡ് കംപനിയില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള കരാര്‍ ഉറപ്പിക്കാന്‍ വന്‍തുക കൈക്കൂലി വാങ്ങി എന്ന കേസിലെ ഒന്നാം പ്രതി ബിജെപി എംഎല്‍എ മഡല്‍ വിരുപക്ഷപ്പ വ്യാഴാഴ്ച ബെംഗ്‌ളൂറില്‍ ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ജെകെ ആന്റണി രാജു മുമ്പാകെ ഹാജരായി. 48 മണിക്കൂറിനകം ഹാജരാകണം എന്ന് കര്‍ണാടക ഹൈകോടതി മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരുന്നു.
ഇദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് മഡലിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഈ മാസം രണ്ടിന് കൈയോടെ പിടികൂടിയിരുന്നു. സോപ് ഫാക്ടറി ഓഫീസില്‍ നിന്നും എംഎല്‍എയുടെ വീട്ടില്‍ നിന്നുമായി മൊത്തം 8.23 കോടി രൂപ കണ്ടെടുക്കുകയും ചെയ്തു. മകന്‍ ജയിലിലാണ്. കേസില്‍ പ്രതിയായ ഉടന്‍ സോപ് ഫാക്ടറി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഒളിവില്‍ പോയ എംഎല്‍എ മുന്‍കൂര്‍ ജാമ്യം ലഭിച്ച് പുറത്തു വന്ന ശേഷം നടത്തുന്ന പ്രസ്താവനകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തനിക്ക് 125 ഏകര്‍ കവുങ്ങ് തോട്ടം, അടക്ക വ്യാപാരം, മറ്റു വ്യാപാരങ്ങള്‍ ഉണ്ടെന്നാണ് എംഎല്‍എ അവകാശപ്പെടുന്നത്. ഈ വരുമാനത്തിന്റെ കണക്ക് ബോധിപ്പിച്ച് ലോകായുക്ത കൊണ്ടുപോയ തുക തിരിച്ചു വാങ്ങും എന്നും പറയുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ഇദ്ദേഹത്തിന്റെയും ഭാര്യയുടേയും മൊത്തം ആസ്തി 5.73 കോടിയാണ്. 2016-17ല്‍ എംഎല്‍എയുടെ വാര്‍ഷിക വരുമാനം 5.40 ലക്ഷം രൂപ, ഭാര്യയുടേത് 64 ലക്ഷം രൂപ എന്നിങ്ങിനെയും സമര്‍പിച്ചു.
Keywords: Latest-News, Karnataka, National, Mangalore, Politics, Political-News, BJP, Controversy, Crime, Investigation, Madal Virupakshappa, BJP MLA Madal Virupakshappa appears before lokayukta.
< !- START disable copy paste -->