മംഗ്ളുറു: (www.kasargodvartha.com) ബിജെപിയുടെ വിജയ സങ്കല്പ യാത്ര ഉദ്ഘാടന വേദിയില്‍ ഞായറാഴ്ച മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ എംഎല്‍എ നടത്തിയ പരാമര്‍ശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശം. അദ്ദേഹം പ്രസംഗിക്കുന്നതിനിടെ അടുത്ത ആരാധനാലയത്തില്‍ നിന്നുള്ള ബാങ്ക് വിളി സ്റ്റേജിന്റെ പശ്ചാത്തലത്തില്‍ മുഴങ്ങിയതായിരുന്നു സംഭവം.
'എന്തൊരു തലവേദന. എവിടെ ചെന്നാലും ഇത് എനിക്ക് തലവേദനയാണ്. ഇങ്ങിനെ മൈകില്‍ അലറിയാലേ അല്ലാഹ് കേള്‍ക്കൂ? അല്ലാഹുക്ക് എന്താ കേള്‍വിയില്ലേ? സുപ്രീം കോടതി വിധിയുണ്ട്, ഇന്നല്ലെങ്കില്‍ നാളെ ഇത് അവസാനിക്കും. സംശയം വേണ്ട. നമ്മള്‍ പൂജയും സ്ത്രീകള്‍ ഭജനയും നടത്തുന്നു. അല്ലാഹുനെ നമുക്ക് ബധിരന്‍ എന്ന് വിളിക്കാം. അല്ലെങ്കില്‍ അതിന്റെ ആവശ്യം വരില്ല, ഈ പ്രശ്‌നം വേഗം തീരും', ബാങ്കിനിടെ പ്രസംഗം നിറുത്തിയ ഈശ്വരപ്പ പറഞ്ഞു.
സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഈശ്വരപ്പ, തന്റെ പ്രസംഗത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പരീക്ഷാ കാലമാണ്. പഠിക്കാന്‍ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ശബ്ദം പ്രയാസം ഉണ്ടാക്കും. അല്ലാഹുവിന് കേള്‍വിയില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. സത്യം ചിലര്‍ അങ്ങിനെ വ്യാഖ്യാനിക്കുകയാണ്. അല്ലാഹുവിന് കേള്‍ക്കാം. എന്നാല്‍ ഈ മുസ്ലിംകള്‍ മൂന്നും നാലും മൈകുകള്‍ വെച്ച് ഒച്ചയുണ്ടാക്കുന്നു. അതേ അല്ലാഹുവിന്റെ കാതില്‍ പോവൂ എന്നാണ് ചോദിച്ചത്', ഈശ്വരപ്പ പറഞ്ഞു.
ഞായറാഴ്ചത്തെ പ്രസംഗത്തില്‍ ബിജെപിക്ക് മുസ്ലിംകളുടെ വോട് വേണ്ട എന്ന് പറഞ്ഞതിന് ഈശ്വരപ്പ തിങ്കളാഴ്ച ഇങ്ങിനെ വ്യക്തത വരുത്തി, 'ദേശീയ മുസ്ലിം വോടുകള്‍ വേണം' എന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ-ഗ്രാമവികസന മന്ത്രിയായിരുന്നു ഈശ്വരപ്പ . അദ്ദേഹം ആവശ്യപ്പെട്ട 40 ശതമാനം കമീഷന്‍ നല്‍കാന്‍ കഴിയാതെയാണ് താന്‍ ജീവനൊടുക്കുന്നതെന്ന് കുറിപ്പെഴുതിവെച്ച് കരാറുകാരന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചയാളാണ് ഈശ്വരപ്പ.
Keywords: Latest-News, National, Top-Headlines, Karnataka, BJP, Controversy, Religion, Muslims, Masjid, Political-News, Politics, Mangalore, K S Eshwarappa, BJP leader K S Eshwarappa stokes controversy over azaan.
< !- START disable copy paste -->