Join Whatsapp Group. Join now!
Aster mims 04/11/2022

Ravisha Tantri | നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന അറവുശാലകൾക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ; പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്നും മുന്നറിയിപ്പ്

BJP district president Ravisha Tantri Kundar wants to take action against slaughterhouses operating illegally#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തക
കാസർകോട്: (www.kasargodvartha.com) ജില്ലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അറവുശാലകൾക്കെതിരെ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ആവശ്യപ്പെട്ടു. മിക്ക പഞ്ചായതുകളിലും പ്രവർത്തിക്കുന്ന അറവുശാലകൾക്ക് ലൈസൻസ് ഇല്ലെന്നും അനുമതിയോടെ പ്രവർത്തിക്കുന്ന അറവുശാലകൾ പലതും ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
  
Kasaragod, Kerala, News, Top-Headlines, BJP, President, Protest, Youth, BJP district president Ravisha Tantri Kundar wants to take action against slaughterhouses operating illegally.

കഴിഞ്ഞ ദിവസം മൊഗ്രാൽ പുത്തൂരിൽ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്തിന്റെ കുത്തേറ്റ് യുവാവ് അതിദാരുണമായി മരണപ്പെടാൻ ഉണ്ടായ സംഭവം ഇതിന് ഉദാഹരണമാണ്. പോത്തിന്റെ അക്രമത്തിൽ പിഞ്ചുകുഞ്ഞുൾപെടെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന അവുശാലയിലേക്ക് കൊണ്ടുവന്ന പോത്തിന്റെ കുത്തേറ്റത് കാരണം മരണപ്പെട്ട യുവാവിന്റെ കുടുംബത്തിനും പരുക്കേറ്റവർക്കും യാതൊരു ആനുകൂല്യവും ലഭിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ അനുമതി ഇല്ലാത്ത പ്രവർത്തിക്കുന്ന അറവുശാലകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെങ്കിൽ ബിജെപി പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്നും രവീശ തന്ത്രി കുണ്ടാർ മുന്നറിയിപ്പ് നൽകി.

Keywords: Kasaragod, Kerala, News, Top-Headlines, BJP, President, Protest, Youth, BJP district president Ravisha Tantri Kundar wants to take action against slaughterhouses operating illegally.

Post a Comment