മൊഗ്രാല്‍ കടവത്ത് പുഴയോര മേഖലയായതിനാല്‍ ഇവിടെ ചില വീടുകളിലെ വെള്ളത്തിന് ഉപ്പ് രസമുള്ളതായി പറയുന്നു. ഇതേ തുടര്‍ന്നാണ് കാലങ്ങളായി ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്നത്. ഇത് തടസപ്പെട്ടതോടെ ഉപ്പുവെള്ളം കുടിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. കുട്ടികള്‍ അടക്കം ഏറെപ്പേരെ ഇത് ദുരിതത്തിലാക്കിയിട്ടുണ്ട്. ദേശീയപാത നിര്‍മാണ ജോലിക്കിടയില്‍ കുടിവെള്ള പൈപുകള്‍ യഥാസമയം മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ കാണിച്ച അലംഭാവമാണ് കുടിവെള്ളം തടസപ്പെടാന്‍ കാരണമായതെന്നാണ് ആക്ഷേപം.
ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ എപ്പോള്‍ തീരുമെന്നോ, എപ്പോള്‍ ശുദ്ധജല പൈപുകള്‍ പുനസ്ഥാപിക്കുമെന്നോ അധികൃതര്‍ പറയുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിനിടയിലാണ് ഉപയോഗിക്കാത്ത കുടിവെള്ളത്തിന്റെ ബിലുകള്‍ കൂടി ലഭിച്ച് തുടങ്ങിയത്. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വിഷയം ജനപ്രതിനിധികളെയും ജല അതോറിറ്റിയേയും അറിയിച്ചിട്ടും നടപടികള്‍ ഉണ്ടായില്ലെന്നാണ് ആരോപണം. റമദാന്‍ അടക്കമുള്ള വിശേഷ ദിനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ കുടിവെള്ളം തടസപ്പെട്ട് കിടക്കുന്നത് കടവത്തെ ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Keywords: Latest-News, Kerala, Kasaragod, Mogral, Top-Headlines, Water Authority, Drinking Water, Government, Controversy, Complaint, Public-Demand, Bill to pay for unused water.
< !- START disable copy paste -->