ശനിയാഴ്ച പുലർചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് അർച്ചനയെ വീണ നിലയിൽ കണ്ടെത്തിയത്. ആദേശ് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് യുവതി താഴെ വീണതിനെക്കുറിച്ച് അറിയിച്ചത്. അർച്ചനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബെംഗ്ളൂരിനും ദുബൈക്കുമിടയിൽ സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിൽ ജോലി ചെയ്തിരുന്ന അർച്ചന നാല് ദിവസം മുമ്പാണ് ആദേശിനെ കാണാൻ ബെംഗ്ളൂറിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
'കാസർകോട് ജില്ലയിൽ നിന്നുള്ള ആദേശ് ഒരു ഡേറ്റിംഗ് ആപിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടത്. കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളിൽ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയും ഇവർ തമ്മിൽ തർക്കമുണ്ടായി. യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുകയാണ്. സംഭവസമയത്ത് ഇവർ മദ്യലഹരിയിലായിരുന്നു', പൊലീസ് പറഞ്ഞു.
അതേസമയം അർച്ചനയെ ആദേശ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ ആരോപിച്ചു. കൊല്ലുക എന്ന ഉദ്ദേശത്തോടെ ആദേശ് നാലാം നിലയിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ, അർച്ചന സിറ്റ് ഔടിൽ നടക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
വിവരത്തിന്റെ അടിസ്ഥാനത്തിൽ അർച്ചനയുടെ മാതാവ് ഞായറാഴ്ചയാണ് ബെംഗ്ളൂറിൽ എത്തിയത്. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. ആദേശുമായുള്ള ബന്ധത്തെക്കുറിച്ചും തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്നും അർച്ചനയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൂടുതൽ നടപടികൾക്കായി പോസ്റ്റ്‌മോർടം റിപോർടിന് കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
Keywords: Mangalore, National, News, Police, Murder-Case, Case,Complaint, Custody, Hospital, Investigation, Woman, Postmortem Report, Top-Headlines, Bengaluru police register murder case as mother alleges air hostess pushed by friend.
< !- START disable copy paste -->