മംഗ്ളുറു: (www.kasargodvartha.com) കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത മൈസൂറു-ബെംഗ്ളുറു അതിവേഗ പാതയിൽ ഗതാഗത കുരുക്ക്. പണി തീരാതെയാണ് ഉദ്ഘാടനം നടന്നതെന്ന് കോൺഗ്രസ് അടക്കം ആരോപിച്ചിരുന്നു. കുതിക്കുന്ന വാഹനങ്ങൾ കെങ്കേരിയിൽ രാജരാജേശ്വരി മെഡികൽ കോളജ് പരിസരത്ത് പാതയിലെ കുപ്പിക്കഴുത്തിൽ കുടുങ്ങുകയാണ്. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാവാത്തതിനാൽ ഈ ഭാഗത്ത് പാത വീതി കൂട്ടൽ നടക്കാത്തതാണ് പ്രശ്നം.
അതിവേഗത്തിൽ വന്ന സമയമത്രയും നാഷനൽ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) കവലയിൽ നഷ്ടമാവുകയാണെന്ന് പാത ഉപയോഗിച്ച വാഹനം ഉടമകൾ പറയുന്നു. സ്ഥലമെടുപ്പ് ചിലവുകൾ കർണാടക സർകാർ വഹിക്കുകയോ ഇടപെടുകയോ ചെയ്യാത്തതാണ് പാത നവീകരണത്തിന് തടസമെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ പറഞ്ഞു.
സംസ്ഥാന സർകാറും ബിബിഎംപിയും വിചാരിച്ചാൽ മാത്രമേ പാത നവീകരണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാനാവൂ എന്ന് ദേശീയ പാത അതോറിറ്റി മേഖല ഓഫീസർ വിവേക് ജൈസ്വാൾ പറഞ്ഞു. ബെംഗ്ളുറു നഗര പ്രദേശത്തായതിനാൽ ഭൂവില അതോറിറ്റിക്ക് താങ്ങാവുന്നതിലും എത്രയോ അധികമാണ്. പാതയോരത്ത് ശുചിമുറികളും ഭക്ഷണ ശാലകളും ഒരുക്കാനും അതോറിറ്റിക്ക് ഭൂമി ആവശ്യമുണ്ടെന്ന് വിവേക് പറഞ്ഞു.
Keywords:
Mangalore, National, News, Traffic-Block, Vehicles, Narendra-Modi, Inauguration, Congress, Medical College, Top-Headlines, Bengaluru-Mysuru expressway: Traffic block in Kengeri.< !- START disable copy paste -->