ഇവി, വോൾവോ ഉൾപെടെ എല്ലാ ബസുകൾക്കും നിരക്ക് വർധന ബാധകമാണ്. കർണാടക സാരിഗെ ബസുകൾക്ക് 15 രൂപയും രാജഹംസ ബസുകൾക്ക് 18 രൂപയും ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി കൊറോണ സ്ലീപർ ബസുകൾക്ക് 20 രൂപയുമാണ് കൂട്ടിയത്. ബെംഗ്ളൂറിൽ നിന്ന് അതിവേഗപാത വഴി കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്തേക്ക് പോകുന്ന ബസുകളിൽ നിരക്ക് വർധനയുണ്ടായിട്ടുണ്ട്.
കാസർകോട്ട് നിന്നുൾപെടെ അനവധി പേർ ബെംഗ്ളൂറിലേക്കടക്കം പഠനത്തിനും ജോലിക്കും വ്യാപാരത്തിനും മറ്റും പതിവായി പോയി വരുന്നുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 119 കിലോമീറ്റർ എക്സ്പ്രസ് വേയിൽ ചൊവ്വാഴ്ചയാണ് ടോൾ നികുതി പിരിവ് ആരംഭിച്ചത്. സാരിഗെ, രാജഹംസ ബസുകൾക്ക് 460 രൂപയും ഐരാവത്, ഐരാവത് ക്ലബ് ക്ലാസ് ബസുകൾക്ക് 500 രൂപയുമാണ് ഒരുവശത്തേക്ക് ഈടാക്കുന്നത്.
അതേസമയം, അതിവേഗപാതയിലൂടെ പോകുന്ന കേരള ആർടിസി, സ്വകാര്യ ബസുകൾ ഇതുവരെ ടികറ്റ് നിരക്ക് കൂടിയിട്ടില്ല. അതിനിടെ എക്‌സ്പ്രസ് വേയിലെ പല സ്ഥലങ്ങളിലും അമിത ടോൾ ഈടാക്കുന്നതായി ആരോപിച്ച് പ്രതിഷേധങ്ങൾ നടന്നിരുന്നു. 9000 കോടി രൂപയുടെ പുതിയ പാത ബെംഗ്ളൂറിനും മൈസൂറിനുമിടയിലുള്ള യാത്രാസമയം 75 മിനിറ്റായി കുറയ്ക്കുന്നു.
Keywords: Kasaragod, Kerala, News, Bus Charge, Bengaluru, Mysore, Passenger, Bus, Job, Narendra-Modi, Inauguration, KSRTC, Latest-News, Top-Headlines, Bengaluru-Mysuru Expressway: Bus fares go up in Karnataka.