വീട്ടുകാര്‍ എല്ലാവരും ഞായറാഴ്ച എതിര്‍തോടുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച നടന്ന വിവരം അറിഞ്ഞതെന്നും കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കുത്തിതുറന്ന് കവര്‍ച നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
പൊലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി വൈ എസ് പി പി കെ സുധാകരന്‍, ബദിയടുക്ക എസ് ഐ പി റുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ദരും പൊലീസ് നായയും എത്തിയശേഷം കൂടുതല്‍ പരിശോധന നടത്തും. വീടിന് സമീപത്തെ സി സി ടി വികള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
Keywords: Kasaragod, News, Kerala, Robbery, Badiyadukka, Gold, Complaint, Police, DYSP, Investigation, Top-Headlines, Badiyadka: 60 sovereign gold stolen from expat's house.