അടിയന്തര ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഗൈനകോളജിസ്റ്റ് ഡോ.പല്ലവി പൂജാരി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. 'കൈയില്‍ പണം ഇല്ലെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. പലേടങ്ങളില്‍ നിന്നായി കടം വാങ്ങി പണം സ്വരൂപിച്ച് നല്‍കാന്‍ സമയമെടുത്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നെങ്കിലും ചാപിള്ളയെയാണ് പുറത്തെടുത്തത്', ബന്ധുക്കള്‍ പറഞ്ഞു.
ഡോക്ടറുടെ അനാസ്ഥ കാരണമാണ് ഗര്‍ഭസ്ഥ ശിശു മരണം എന്നാരോപിച്ച് സംഗീതയുടെ ബന്ധുക്കളും പ്രദേശവാസികളും വെള്ളിയാഴ്ച ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ ഡെപ്യൂടി കമീഷണര്‍ ആര്‍ സ്‌നേഹല്‍ ആരോപണ വിധേയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്ത് ഏത് മേഖലയിലും കൈക്കൂലിയെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവം.
Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Hospital, Protest, Died, Dead, Bribe, Controversy, Allegation, Baby dies in mother's womb after doctor refuses surgery without paying bribe.