സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'കഴിഞ്ഞ ദിവസം അർധരാത്രിയോടെ ചെമ്മനാട് ഹയർ സെകൻഡറി സ്കൂളിന് സമീപം സംസ്ഥാന പാതയിൽ വാഹന പരിശോധന നടത്തുകയായിരുന്ന മേൽപറമ്പ് സിഐ ടി ഉത്തംദാസ്, എസ്ഐ കെ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശവാസികളുടെ സഹകരണത്തോട് കൂടി ബാറ്ററി മോഷ്ടാക്കളെ കയ്യോടെ പിടികൂടുകയായിരുന്നു.
പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നത് കണ്ട് നിർത്താതെ പോയ ഓടോറിക്ഷയെ പിന്തുടർന്ന് ചേസ് ചെയ്ത് പിടികൂടി പരിശോധിച്ചപ്പോഴാണ് പിൻസിറ്റിൽ രണ്ട് വലിയ ബാറ്ററികൾ കണ്ടെത്തിയത്. ഡ്രൈവറെയും യാത്രക്കാരനെയും വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ തെരുവ് വിളക്കിലെ ബാറ്ററികൾ മോഷ്ടിച്ച് കടത്തി കൊണ്ടുപോകുന്ന സംഘമാണെന്ന് വ്യക്തമായി. പ്രതികൾ സഞ്ചരിച്ച കെഎൽ 14 എച് 8430 നമ്പർ ഓടോറിക്ഷയും രണ്ട് വലിയ ലൂമിനസ് സോളാർ ബാറ്ററികളും കസ്റ്റഡിയിലെടുത്തു'.
വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു. പൊലീസ് സംഘത്തിൽ മേൽപറമ്പ് സിഐ ടി ഉത്തംദാസിനൊപ്പം എസ്ഐ കെ അനുരൂപ്, ഗ്രേഡ് എസ്ഐ ശശിധരൻ പിള്ള, സിവിൽ പൊലീസുദ്യോഗസ്ഥരായ അജിത്കുമാർ ടി, പ്രദീഷ്കുമാർ പിഎം, ഉണ്ണികൃഷ്ണൻ സി, വിനീഷ്, സകറിയ എന്നിവരും ഉണ്ടായിരുന്നു.
Keywords: Melparamba, Kasaragod, Kerala, News, Arrest, Road, Police, Auto-Rickshaw, Case, Police Station, Driver, Robbery, School, Top-Headlines, Attempt to steal street lamp batteries; 2 arrested.
< !- START disable copy paste -->