Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | ഉദുമ പീഡനക്കേസ്: വിദേശത്ത് നിന്നും മംഗ്‌ളുറു വിമാനത്താവളത്തില്‍ എത്തിയ ഒരാള്‍ അറസ്റ്റില്‍; ഇതുവരെ പിടിയിലായത് 12 പേര്‍

Assault complaint; One more arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com) ഉദുമ പീഡനക്കേസില്‍ വിദേശത്ത് നിന്നും മംഗ്‌ളുറു വിമാനത്താവളത്തില്‍ എത്തിയ ഒരാള്‍ കൂടി അറസ്റ്റിലായി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ഫറാസ് (30) ആണ് പിടിയിലായത്. കഴിഞ്ഞ മാസം ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശകീല്‍, നൗഫല്‍ എന്നിവരും അറസ്റ്റിലായിരുന്നു. സര്‍ഫറാസിന്റെ അറസ്റ്റോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 12 ആയി.
           
News, Kerala, Kasaragod, Uduma, Assault, Arrested, Top-Headlines, Molestation, Investigation, Assault complaint; One more arrested.

പീഡനവുമായി ബന്ധപ്പെട്ട് 20 കേസും പീഡനക്കേസില്‍ ഉള്‍പെട്ട യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഒരു കേസുമടക്കം 21 കേസുകളാണ് കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുന്നത്. ആലക്കോട് സിഐ എംപി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ 11 കേസും പ്രത്യേക അന്വേഷണ സംഘത്തിലെ സിഐ ടിപി സുധയുടെ നേതൃത്വത്തില്‍ 10 കേസുകളുമാണ് അന്വേഷിക്കുന്നത്.

വിദ്യാര്‍ഥിനി ആയിരിക്കെ യുവതിയെ ആദ്യം പീഡനത്തിനിരയാക്കുകയും വിവാഹത്തിന് ശേഷവും ഇക്കാര്യം പറഞ്ഞ് പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. മുഖ്യപ്രതി തുഫൈല്‍ അടക്കം അഞ്ച് പേര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
            
News, Kerala, Kasaragod, Uduma, Assault, Arrested, Top-Headlines, Molestation, Investigation, Assault complaint; One more arrested.

പീഡനക്കേസില്‍ പ്രതിയായിരുന്ന യുവാവിന്റെ കാല്‍ തല്ലിയോടിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ഇരയുടെ ബന്ധു അടക്കം നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകല്‍ പൊലീസിന്റെ അന്വേഷണത്തില്‍ നീതി ലഭിക്കുന്നില്ലെന്ന് കാണിച്ച് ഇരയായ യുവതി ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജില്ലയ്ക്ക് പുറത്തുള്ള 10 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതില്‍ നാല് പേര്‍ വിരമിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ പുതിയവരെ ഉള്‍പെടുത്തിയിട്ടില്ല. ബാക്കിയുള്ള ആറ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തുന്നത്.

Keywords: News, Kerala, Kasaragod, Uduma, Assault, Arrested, Top-Headlines, Molestation, Investigation, Assault complaint; One more arrested.
< !- START disable copy paste -->

Post a Comment