Join Whatsapp Group. Join now!
Aster mims 04/11/2022

Akash Tillankeri | കനത്ത സുരക്ഷാക്രമീകരണങ്ങളോടെ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Akash Tillankeri and Jijo were shifted to Viyyur Jail#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മട്ടന്നൂര്‍: (www.kasargodvartha.com) എടയന്നൂരിലെ യൂത് കോണ്‍ഗ്രസ് നേതാവ് ശുഐബ് വധക്കേസിലെ ഒന്നാം പ്രതിയും സൈബര്‍ പോരാളിയുമായ ആകാശ് തില്ലങ്കേരിയേയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയേയും കനത്ത സുരക്ഷാക്രമീകരണങ്ങളോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി. കാപ ചുമത്തിയ ഇരുവരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടുപോയത്.

കാപ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഇരുവരെയും പൊലീസ് വന്‍ സുരക്ഷാക്രമീകരണങ്ങളോടെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. 


news,Kerala,State,Top-Headlines,Kannur,Jail,accused,  Akash Tillankeri and Jijo were shifted to Viyyur Jail

ഇതിനിടെ ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഴക്കുന്ന് പൊലീസില്‍ തലശേരി കോടതിയില്‍ നല്‍കിയ ഹര്‍ജി മാര്‍ച് എട്ടിന് പരിഗണിക്കും. 

ദിവസങ്ങള്‍ക്ക് മുന്‍പ് കാപ കേസില്‍ അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10-ാം ബ്ളോകിലാണ് അടച്ചിരുന്നത്. വിവിധ ഗുണ്ടാ- ക്വടേഷന്‍ കേസുകളില്‍ പ്രതികളായി എത്തുന്നവരെയാണ് 10-ാം ബ്ളോകില്‍ അടക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ തടവുകാരുട ആധിക്യവും ജയില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ പാളിച്ചകളും ജയില്‍ മാറ്റത്തിന് കാരണമാണെന്ന് സൂചനയുണ്ട്.

Keywords: news,Kerala,State,Top-Headlines,Kannur,Jail,accused,  Akash Tillankeri and Jijo were shifted to Viyyur Jail

Post a Comment