കൂടാതെ ദേശീയ പാത നിർമാണത്തിന്റെ ഭാഗമായ കുഴിയിൽ വീണ് വാഹനാപകടം സംഭവിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ആൾടോ കാർ തലകീഴായി കുഴിയിലേക്ക് മറിഞ്ഞു. ഭാഗ്യം കൊണ്ട് കാര്യമായ അപകടം ഉണ്ടായില്ല. മുന്നറിയിപ്പ് ബോർഡ് വെക്കാത്തതും പണി നടക്കുന്ന ഭാഗത്ത് വേലിക്കെട്ട് കെട്ടി വേർതിരിക്കാത്തതിനാലുമാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
തലപ്പാടി മുതലുള്ള ദേശീയപാത നിർമാണം തുടക്കത്തിൽ വേഗത്തിൽ നടന്നിരുന്നുവെങ്കിലും പിന്നീട് ഇഴഞ്ഞുനീങ്ങുകയായിരുന്നു. കരാർ ഏറ്റെടുത്ത കംപനികൾ സബ് കോൺട്രാക്ട് നൽകിയാണ് പണിയെടുപ്പിക്കുന്നത്. കുമ്പള ഭാഗത്തും വാഹനങ്ങൾ കുഴിയിൽ മറിഞ്ഞുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാരവാഹനങ്ങൾ പോലും കുഴിയിലേക്ക് മറിഞ്ഞിട്ടുണ്ട്. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ വച്ചും പണി നടക്കുന്ന ഭാഗത്ത് വേലിക്കെട്ട് കെട്ടി വേർതിരിച്ചും അപകടങ്ങൾ ഒഴിവാക്കണമെന്നാണ് ജനങ്ങളും വാഹന ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.
ദേശീയപാതയോരത്തെ മിക്ക വീടുകളിലേക്കും വാഹനങ്ങൾ കയറ്റി ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. താത്കാലിക റോഡുകൾ ഉണ്ടാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നാണ് പാതയോരത്തുള്ളവർ ആവശ്യപ്പെടുന്നത്. പാലം നിർമാണത്തിന്റെയും റോഡ് നിർമാണത്തിന്റെയും സാധനങ്ങൾ അലക്ഷ്യമായി ചിതറിക്കിടക്കുന്നതിനാൽ കാൽനട യാത്രക്കാരും വാഹനം ഓടിക്കുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ആക്ഷേപമുണ്ട്. റോഡുപണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Keywords: Kasaragod, News, Kerala, National highway, Over bridge, Vehicles, Driver, Natives, Road, Top-Headlines, Accidents common at highway construction sites.
< !- START disable copy paste -->