സോളാര്‍ പമ്പുകളും ഗ്രിഡുമായി ബന്ധിപ്പിച്ച സോളാര്‍ പാനല്‍ അടക്കമുള്ള മറ്റ് പുനരുപയോഗിക്കാവുന്ന വൈദ്യുത പവര്‍ പ്ലാന്റുകളും സ്ഥാപിക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചത്. കര്‍ഷകര്‍ക്ക് സബ്സിഡിയില്‍ സോളാര്‍ പാനലുകള്‍ ലഭിക്കും. അതില്‍ നിന്ന് വൈദ്യുതി നിര്‍മിക്കാം. ആവശ്യമായ വൈദ്യുതി ഉപയോഗിച്ച്, ശേഷിക്കുന്ന വൈദ്യുതി വിറ്റ് അധിക വരുമാനം നേടാനും കഴിയും. സൗരോര്‍ജത്തിന്റെ ഉപയോഗം വൈദ്യുതിയുടെയും ഡീസലിന്റെയും ചിലവ് കുറയ്ക്കുകയും മലിനീകരണം മെച്ചപ്പെടുത്തുകയും ചെയ്യും. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് വൈദ്യുതി സബ് സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമി വേണമെന്ന് ശ്രദ്ധിക്കുക.
ഒരു ലക്ഷം വരെ സമ്പാദിക്കാം
കര്‍ഷകര്‍ക്ക് സോളാര്‍ പ്ലാന്റുകള്‍ സ്വന്തമായി സ്ഥാപിക്കുകയോ ഡവലപ്പര്‍ക്ക് പാട്ടത്തിന് ഭൂമി നല്‍കുകയോ ചെയ്യാം. സോളാര്‍ പാനലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ജലസേചന പ്രവര്‍ത്തനങ്ങളില്‍ ആദ്യം ഉപയോഗിക്കാം. തുടര്‍ന്ന്, മിച്ചമുള്ള വൈദ്യുതി വൈദ്യുതി വിതരണ കമ്പനിക്ക് (ഡിസ്‌കോം) വിറ്റ് 25 വര്‍ഷത്തേക്ക് സമ്പാദിക്കാം. സോളാര്‍ പാനല്‍ 25 വര്‍ഷം നീണ്ടുനില്‍ക്കും, പരിപാലിക്കാന്‍ എളുപ്പമാണ്. ഇതുമൂലം ഭൂമിയുടെ ഉടമയ്ക്കോ കര്‍ഷകനോ ഏക്കറിന് 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പ്രതിവര്‍ഷം നേടാനാവും.
എങ്ങനെ സബ്സിഡി എടുക്കാമെന്ന് അറിയുക,
പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് 60 ശതമാനം വരെ സബ്സിഡി നല്‍കുന്നുണ്ട്.
ഇതോടെ കര്‍ഷകന് 40 ശതമാനം മാത്രം നല്‍കി സോളാര്‍ യൂണിറ്റ് സ്ഥാപിക്കാനാകും. കര്‍ഷകര്‍ക്ക് 40 ശതമാനം തുക വഹിക്കാന്‍ ആവുന്നില്ലെങ്കില്‍ നബാര്‍ഡില്‍ നിന്നും ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാം. ഇവിടെ ഇളവുകളും ലഭ്യമാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www(dot)india(dot)gov(dot)in/ സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് അപേക്ഷ നല്‍കാം. ആധാര്‍ കാര്‍ഡ്, ഭൂമി രേഖകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തുടങ്ങിയവ ആവശ്യമാണ്.
Keywords: Latest-News, National, Top-Headlines, New Delhi, Government-of-India, Prime Minister, Agriculture, Farmer, Farming, Pradhan Mantri Kusum Yojana, About Pradhan Mantri Kusum Yojana.
< !- START disable copy paste -->