Join Whatsapp Group. Join now!
Aster MIMS 22/05/2023

Pregnant student | 8 മാസം ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 'പീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് തിരയുന്നു'

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Ernakulam,news,Molestation,Police,complaint,Top-Headlines,Kerala,
മൂവാറ്റുപുഴ: (www.kasargodvartha.com) ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന സംഭവത്തില്‍ പീഡനത്തിനിരയാക്കിയ യുവാവിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല സ്വദേശിനിയായ വിദ്യാര്‍ഥിനിയെ മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിയില്‍ എത്തിച്ചത്.

പീഡനത്തിനിരയായതിനെ തുടര്‍ന്ന് അവശനിലയിലായ യുവതി എട്ടു മാസം ഗര്‍ഭിണിയാണ്. വിവരമറിഞ്ഞ് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ അവശനിലയിലുള്ള വിദ്യാര്‍ഥിനിയെ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കാന്‍ കഴിയില്ലെന്നും വിവരം പൊലീസില്‍ അറിയിക്കണമെന്നും വിദ്യാര്‍ഥിനിയെ പരിശോധിച്ച ഡോക്ടര്‍ സബൈന്‍ ശിവദാസ് ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ വിസമ്മതിച്ചതോടെ ഡോക്ടര്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

8 months pregnant student became a victim of Assault, Ernakulam, News, Molestation, Police, Complaint, Top-Headlines, Kerala

തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് ആശുപത്രിയില്‍ എത്തി വിദ്യാര്‍ഥിനിയില്‍ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നാണു വിദ്യാര്‍ഥിനി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ ഇയാള്‍ വിദ്യാര്‍ഥിനിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നുവെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കി.

കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ട വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണു താന്‍ എട്ടുമാസം ഗര്‍ഭിണിയാണെന്ന് വിവരം വിദ്യാര്‍ഥിനി പറയുന്നത്. തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴ പൊലീസ് വിവരങ്ങള്‍ ചേര്‍ത്തല പൊലീസിനും കൈമാറിയിട്ടുണ്ട്. പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Keywords: 8 months pregnant student became a victim of Assault, Ernakulam, News, Molestation, Police, Complaint, Top-Headlines, Kerala.

Post a Comment