Join Whatsapp Group. Join now!
Aster mims 04/11/2022

Building Collapse | നിര്‍മാണം നടക്കുന്ന കോളജ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് 6 തൊഴിലാളികള്‍ക്ക് പരുക്ക്; 2 പേരെ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി

6 workers injured after concrete collapse of college building, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പെരിയ: (www.kasargodvartha.com) നിര്‍മാണം നടക്കുന്ന കോളജ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പെരിയ കുണിയയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന കോളജിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റാണ് തകര്‍ന്നത്. പരുക്കേറ്റവരെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരെ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
      
Latest-News, Kerala, Kasaragod, Periya, Top-Headlines, Collapse, College, Building, Injured, Hospital, 6 workers injured after concrete collapse of college building.

പരുക്കേറ്റവരല്ലാം അതിഥി തൊഴിലാളികളാണെന്നാണ് വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. കോഴിക്കോട്ടെ ഒരു കംപനിക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതലയെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബേക്കല്‍ പൊലീസ് അറിയിച്ചു.
            
Latest-News, Kerala, Kasaragod, Periya, Top-Headlines, Collapse, College, Building, Injured, Hospital, 6 workers injured after concrete collapse of college building.

Keywords: Latest-News, Kerala, Kasaragod, Periya, Top-Headlines, Collapse, College, Building, Injured, Hospital, 6 workers injured after concrete collapse of college building.
< !- START disable copy paste -->

Post a Comment