മംഗ്ളുറു: (www.kasargodvartha.com) റെയ്ചൂർ ശക്തിനഗറിൽ വീട്ടിൽ എയർകൻഡീഷണർ സ്ഫോടനത്തിൽ യുവതിയും രണ്ട് പെൺമക്കളും വെന്തുമരിച്ചു. കെഎൻ രഞ്ജിത (31), മക്കൾ മൃദുല (13), താരുണ്യ(ആറ്) എന്നിവരാണ് മരിച്ചത്.
സംഭവ സമയം മാണ്ട്യ മലവള്ളി കൊഡിഹള്ളി സ്വദേശിയും റെയ്ചൂർ താപനിലയം അസി. എക്സിക്യുടീവ് എൻജിനിയറുമായ ഗൃഹനാഥൻ ശ്രീജിത്ത് വീട്ടിൽ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജനലിലൂടെ പുക ഉയരുന്നത് കണ്ട അയൽവാസികൾ വിവരം നൽകി എത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് സ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്തു.
AC blast | എ സി സ്ഫോടനത്തിൽ യുവതിയും 2 പെൺമക്കളും വെന്തുമരിച്ചു
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍31-year-old woman, two daughters died in AC blast