Join Whatsapp Group. Join now!
Aster mims 04/11/2022

Court Verdict | ഭര്‍തൃസഹോദരി ആത്മഹത്യ ചെയ്ത കേസില്‍ 50 കാരിക്ക് 3 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

3-year jail for woman in death case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഭര്‍തൃസഹോദരി ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി 50 കാരിക്ക് മൂന്ന് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി ഗിരിജയെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
          
Latest-News, Kerala, Kasaragod, Top-Headlines, Court-Order, Court, Verdict, Court-Verdict, Crime, Arrested, 3-year jail for woman in death case.

2017 ജനുവരി നാലിനാണ് ബല്ല കുറ്റിക്കാലിലെ സുശീല (36) എന്ന യുവതിയെ ഭര്‍തൃവീട്ടിലെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശീലയുടെ മരണത്തിനുത്തരവാദി ഭര്‍ത്താവിന്റെ ബന്ധുവായ സ്ത്രീയാണെന്നാരോപിച്ച് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് എസ്‌ഐ യായിരുന്ന എ സന്തോഷ് കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവനും അഡ്വ. ഇ ലോഹിതാക്ഷനും ഹാജരായിരുന്നു
        
Latest-News, Kerala, Kasaragod, Top-Headlines, Court-Order, Court, Verdict, Court-Verdict, Crime, Arrested, 3-year jail for woman in death case.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Court-Order, Court, Verdict, Court-Verdict, Crime, Arrested, 3-year jail for woman in death case.
< !- START disable copy paste -->

Post a Comment