മംഗ്‌ളുറു: (www.kasargodvartha.com) തലശേരി രൂപതയുടെ കീഴില്‍ വരുന്ന കര്‍ണാടകയിലെ റബര്‍ മേഖലകള്‍ ഉള്‍പെടെ പ്രതിനിധാനം ചെയ്യുന്നത് ബിജെപി നേതാക്കളായ എംപിമാര്‍. എന്നിട്ടും വില കൂടാതിരിക്കെ റബറിന് 300 രൂപയാക്കിയാല്‍ കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപി എന്ന ആര്‍ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം ചര്‍ചയായി. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രിയും പാര്‍ടി കര്‍ണാടക ജെനറല്‍ സെക്രടറിയുമായ ശോഭ കാറന്ത്‌ലാജെ, യുവമോര്‍ച മുന്‍ സംസ്ഥാന പ്രസിഡണ്ടും മാധ്യമപ്രവര്‍ത്തകനുമായ പ്രതാപ് സിംഹ എന്നിവരാണ് റബര്‍ മേഖലകളില്‍ നിന്നുള്ള ലോക്‌സഭ അംഗങ്ങള്‍.
രാജ്യത്ത് റബര്‍ ഉല്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ ദക്ഷിണ കന്നഡ, ചികമംഗളൂറു, കുടക് ജില്ലകളിലാണ് കൃഷി. ദക്ഷിണ കന്നഡ ലോക്‌സഭ മണ്ഡലം മൂന്നാം തവണയും പ്രതിനിധാനം ചെയ്യുന്ന നളിന്‍ കുമാര്‍ കട്ടീല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2.75ലക്ഷം വോടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ മിഥുന്‍ റൈയെ പരാജയപ്പെടുത്തിയത്. ചികമംഗളൂറു-ഉഡുപി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണ വിജയിച്ച് കേന്ദ്രമന്ത്രിയായ ശോഭ കാറന്ത്‌ലാജെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി പ്രമോദ് മാധവ് രാജിനേക്കാള്‍ 3.50 ലക്ഷം വോടുകള്‍ അധികം നേടിയിരുന്നു. കുടക് ജില്ലയുള്‍പ്പെട്ട മൈസൂറു ലോക്‌സഭയില്‍ നിന്ന് രണ്ടാം തവണയാണ് പ്രതാപ് സിംഹ എംപിയാവുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1.39 ലക്ഷം വോട് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ സിഎച് ജയശങ്കറിനെ പരാജയപ്പെടുത്തിയത്.
ദക്ഷിണ കന്നഡ, മൈസൂറു, കുടക് ജില്ലകളിലെ റബര്‍ തോട്ടങ്ങളോ തൊഴിലാളികളോ ഭൂരിഭാഗവും മലയാളികളും കര്‍ണാടകയില്‍ വോടര്‍മാരുമാണ്. മംഗ്‌ളൂറിനടുത്ത ബെല്‍ത്തങ്ങാടി മേഖലയില്‍ നേരത്തെ കുടിയിറക്ക് ഭീഷണി നേരിട്ട മേഖലകളിലെ പ്രധാന കൃഷിയാണ് റബര്‍. ഉടമകളും തൊഴിലാളികളുമാകട്ടെ കേരളത്തില്‍ നിന്നുള്ള കുടിയേറ്റ കര്‍ഷകരും തലമുറകളായി കര്‍ണാടക സമ്മതിദായകരുമാണ്.
Keywords: Nalin Kumar Kateel, Pratap Simha, Shobha Karandlaje, News, Karnataka, National, Mangalore, Top-Headlines, Politics, Political-News, BJP, 3 BJP MPs in Karnataka rubber region under Thalassery Diocese.
< !- START disable copy paste -->