മൂവരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. ക്വടേഷൻ സംഘത്തിലെ മൂന്ന് പേരെ കൂടി ഇനി പിടികിട്ടാനുണ്ട്. ഗോവയിലെ കരാറുകാരനും വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ ബാബ് ബശീർ എന്ന പാറ ബശീർ പറഞ്ഞത് അനുസരിച്ച് 25,00,00 രൂപയ്ക്കാണ് ക്വടേഷൻ എടുത്തതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വധശ്രമത്തിൽ നിന്ന് രക്ഷപെട്ട അശ്‌റഫ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതികളെ ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. മറ്റുപ്രതികൾക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2022 ഏപ്രിൽ 11ന് പുലർചെയാണ് സംഭവം. പള്ളിയിൽ നിസ്കരിക്കാൻ പോകുമ്പോൾ ബേർക്കയിൽ വെച്ച് വഴി തടഞ്ഞ് കണ്ണിൽ മുളക് പൊടിയെറിഞ്ഞ് മാരകായുധങ്ങളുമായി തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
308 ഉൾപെടെയുള്ള വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കരാറുകാർ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായി വിദ്യാനഗർ സിഐ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, Cherkala, Kerala, News, Arrest, Quotation, Murder-attempt, Case, Police Station, Police, Hospital, Treatment, Court, Investigation, Masjid, Top-Headlines, 3 arrested for assaulting contractor.
< !- START disable copy paste -->