മാത്രമല്ല, തന്റെ സര്‍ടിഫികറ്റുകള്‍ കൈവശപ്പെടുത്തുകയും അത് തിരികെ നല്‍കാതെ കബളിപ്പിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ വഴക്കിട്ട് യുവതി സ്വന്തം വീട്ടിലേക്ക് പോയതോടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കാളിയായിരുന്ന യുവാവ് മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനു മുന്നിലെത്തിയത്.
എന്നെ വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിനിടെ അയാള്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. പിന്നീട് ഞാന്‍ വീട്ടിലേക്കു മടങ്ങിയപ്പോള്‍, തിരികെ വരാന്‍ ആവശ്യപ്പെട്ട് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഈ ആവശ്യം ഞാന്‍ നിരസിച്ചപ്പോള്‍ എന്റെ സ്വകാര്യ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തു. അതുവച്ച് അവരെയും ഭീഷണിപ്പെടുത്തി. എന്നെ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
Keywords: 26-year-old Gurugram woman accuses live-in partner of molest, shooting private video, New Delhi, News, Police, Complaint, Top-Headlines, Allegation, National.