മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസാവസാനം വരാനിരിക്കെ സംസ്ഥാനത്ത് മൂന്നാം കക്ഷിയായ ജെഡിഎസിന്റെ രണ്ട് എംഎല്‍എമാര്‍ പാര്‍ടി വിടുന്നു. അര്‍സികെരെ മണ്ഡലം പ്രതിനിധാനം ചെയ്യുന്ന കെഎം ശിവലിംഗ ഗൗഡ, അര്‍കല്‍ഗുഡ് എംഎല്‍എ ടി രാമസ്വാമി എന്നിവരാണ് പുതിയ ലാവണം തേടുന്നത്.
കോണ്‍ഗ്രസില്‍ ചേരാനാണ് തന്റെ തീരുമാനം എന്ന് ശിവലിംഗ ഗൗഡ പറഞ്ഞു. ആ പാര്‍ടിയുടെ നേതാക്കളുമായി ആലോചിച്ച് ദിവസവും സമയവും നിശ്ചയിക്കും. 'ജെഡിഎസ് പാര്‍ടി ഐസിയുവിലാണ്. പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നെടുത്തതാണ് പുറത്തു പോവാനുള്ള തീരുമാനം. അവരും ഒപ്പമുണ്ടാവും', ഗൗഡ തുടര്‍ന്നു.
2008, 2013, 2018 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ചയായി അര്‍സികെരെയില്‍ നിന്ന് നിയമസഭയിലെത്തിയ ഗൗഡ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റെകോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അദ്ദേഹം 93986 വോടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ജിബി ശശിധരയെക്ക് 50297 വോടുകളേ ലഭിച്ചിരുന്നുള്ളൂ.
ജെഡിഎസ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ച രാമസ്വാമി ചേരുന്നത് കോണ്‍ഗ്രസിലോ ബിജെപിയിലോ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്ന് അറിയിച്ചു, ഒരു കാര്യം ഉറപ്പാണ്, അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ മഞ്ചുവിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.
Keywords: Karnataka Election 2023, Latest-News, National, Top-Headlines, Karnataka, Mangalore, Election, Politics, Political-News, Political Party, Congress, Assembly Election, Sooppi Vanimel, JD(S), 2 JD(S) MLAs distance themselves from party.
< !- START disable copy paste -->