Join Whatsapp Group. Join now!
Aster mims 04/11/2022

Viral Video | 10 വയസുകാരിയുടെ ധീരത! മുത്തശ്ശിയുടെ മാല തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തി പെണ്‍കുട്ടി; വീഡിയോ വൈറല്‍

10-year-old girl foils chain-snatching attempt on her grandmother, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kasargodvartha.com) മഹാരാഷ്ട്രയിലെ പൂനെ നഗരത്തില്‍ 10 വയസുള്ള പെണ്‍കുട്ടി മുത്തശ്ശിയുടെ മാല തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തുന്ന സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
          
Latest-News, National, Top-Headlines, Viral-Video, Video, Mumbai, Social-Media, Robbery, Theft, 10-year-old girl foils chain-snatching attempt on her grandmother.

വീഡിയോയില്‍, രണ്ട് കുട്ടികളുമായി പ്രായമായ ഒരു സ്ത്രീ ജനവാസ കേന്ദ്രത്തിലെ വിജനമായ റോഡരികിലൂടെ നടക്കുന്നത് കാണാം. പെട്ടെന്ന് സ്‌കൂട്ടറിലെത്തിയ ഒരാള്‍ മാല തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു, എന്നാല്‍ ധൈര്യശാലിയായ പെണ്‍കുട്ടി അയാളെ ബാഗ് ഉപയോഗിച്ച് ആക്രമിക്കാന്‍ തുടങ്ങി. ഇതോടെ അയാള്‍ക്ക് പിന്തിരിയെണ്ടി വന്നു.

ഫെബ്രുവരി 25 നാണ് സംഭവം നടന്നതെന്നും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Viral-Video, Video, Mumbai, Social-Media, Robbery, Theft, 10-year-old girl foils chain-snatching attempt on her grandmother.
< !- START disable copy paste -->

Post a Comment