മാതാവ് വിനീത വൈകുന്നേരം സമീപത്തെ മാതാവിൻ്റെ വീട്ടിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കളിക്കാൻ പോയ മകനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് പരിസരവാസികളും പ്രദേശവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രാജപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: ദേവിക പ്രഭാകർ, മഹേശ്വർ പ്രഭാകർ. കുട്ടിയുടെ മരണം പ്രദേശവാസികൾക്കും സഹപാഠികൾക്കും നൊമ്പരമായി.